തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിഎസ്‌സി ക്രമക്കേട് കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇരുവര്‍ക്കും പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്‍ട്ട്.

യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനും, രണ്ടാം പ്രതി നസീമിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15നു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതികള്‍ക്ക് 68 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിക്കുന്നത്. ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരുവരും യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശിക്കരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.