കോഴിക്കോട്: ആധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷമത പാലിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നഗരത്തിലുള്ള ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വിദശത്തുള്ള ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍ ലഭിച്ചു. കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പില്‍ പ്രചരിച്ചത്.

പുറത്ത് നിന്നാരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പൊലീസ് കൂടുതല്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ക്യാമറയുടെ വീക്ഷണകോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചതോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ചുമരില്‍ സ്ഥാപിച്ച ടി.വിയാണ് വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മുറിയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട് ടി.വിയാണ് കഥയിലെ വില്ലന്‍. ഇതില്‍ ലോഗിന്‍ ചെയ്ത് സ്‌കൈപ് വഴി വീഡിയോ കോള്‍ ചെയ്തിട്ടുമുണ്ട്. ടി.വി സ്‌ക്രീന്‍ ഓഫ് ആയിരുന്നെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചിരുന്ന വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തവര്‍ക്കാണ് റെക്കോര്‍ഡ് ചെയ്ത നഗ്നദൃശ്യങ്ങള്‍ ലഭിച്ചത്.