തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. ബിനു എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ല് കൊണ്ട് തലക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സന്തോഷ് എന്ന പ്രതി ഒളിവിലാണ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ മുമ്പും പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ തലസ്ഥാനത്ത് കൊലപാതക പരമ്പര തുടരുകയാണ്.