അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 932 പേര്‍ മുക്തി നേടി. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 1,55,254 ആയി. ഇതില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 1,46,469 ആണ്. 8,241 പേര്‍ ചികിത്സയില്‍ കഴിയുന്നു. അതേ സമയം രാജ്യത്തെ കോവിഡ് പരിശോധനകള്‍ 15.4 ദശലക്ഷം പിന്നിട്ടു.

പുതുതായി 1,20,041 പേര്‍ക്ക് കൂടിയാണ് രോഗ പരിശോധന നടത്തിയത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചു.