Connect with us

Video Stories

പഴം, പച്ചക്കറി വില താഴേക്ക്: രാത്രി വിപണികള്‍ സജീവമായി

Published

on

അബുദാബി: രാജ്യത്ത് പഴം,പച്ചക്കറി വിലകള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. പഴവര്‍ഗ്ഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയത്. ആപ്പിള്‍,ഓറഞ്ച്, മാതളം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ വില കാര്യമായി കുറഞ്ഞിട്ടുണ്ട്. കിലോ 10ദിര്‍ഹത്തിന് വരെ വിറ്റിരുന്ന മാദളം ഇപ്പോള്‍ 4ദിര്‍ഹം വ രെയായി കുറഞ്ഞിട്ടുണ്ട്. ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വാരാന്ത്യ ഓഫറുകള്‍ക്ക് പുറമെ സാധാരണ ദിവസങ്ങളിലും ഇത്തരം പഴങ്ങള്‍ക്ക് വന്‍വിലക്കുറവാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

പഴവര്‍ഗ്ഗങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെട്ടതോടെ ആവശ്യക്കാരുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അബുദാബി മീന മാര്‍ക്കറ്റിലാണ് ആവശ്യക്കാര്‍ വില പേശി വാങ്ങിക്കുന്നതിന് ഏറ്റവും നല്ല ഇടമായി കണ്ടെത്തിയിട്ടുള്ളത്. രാത്രി കാലങ്ങളിലാണ് ഇവിടെ പ്രധാനമായും വ്യാപാരം നടക്കുന്നത്. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ക്കുപുറമെ അയല്‍ രാജ്യമായ ഒമാനില്‍ നിന്നെത്തുന്ന പച്ചക്കറികളും ഇവിടെ സുലഭമായി എത്തിത്തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസംമുമ്പ് കിലോ 8 ദിര്‍ഹത്തിന് വിറ്റിരുന്ന ആപ്പിളിന്റെ വില 5ദിര്‍ഹമായി ചുരുങ്ങിയിട്ടുണ്ട്. മാദളം 4ദിര്‍ഹത്തിനും ലഭിക്കുന്നുണ്ട്.

പഴവര്‍ഗ്ഗങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ അറബ് വംശജരാണെന്നതുകൊണ്ട് മാര്‍ക്കറ്റുകളില്‍ ഇവരുടെ ആഗമനം പരമപ്രധാനമാണ്. അബുദാബി മീനാ പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ എത്തുന്നവരാണ് പുറത്തുനടക്കുന്ന വാണിജ്യരംഗം കൊഴുപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ഖിയാര്‍,കൂസ,വിവിധതരം ഇലകള്‍ എന്നിവയാണ് പ്രധാനമായും കഴിഞ്ഞ ദിവസങ്ങളില്‍ മീനാ മര്‍ക്കറ്റില്‍ വിലക്കുറവില്‍ സുലഭമായി കാണാന്‍ കഴിഞ്ഞത്. ചെറി യ പിക്കപ്പ് വാനുകളില്‍ തുറന്നുവില്‍പ്പന നടത്തുന്നവര്‍ സാധാരണക്കാരുടെ ഇഷ്ട വാണിജ്യക്കാരായാണ് അറിയപ്പെടുന്നത്.

തോട്ടങ്ങളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന പച്ചക്കറികളും ഇലകളും പുതുമ മാറാതെ ലഭിക്കുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ രാത്രി കാലങ്ങളിലാണ് പ്രധാനമായും കച്ചവടം നടക്കുന്നതെന്നതുകൊണ്ട് പ്രവൃത്തി ദിവസങ്ങളില്‍ മലയാളികള്‍ വരുന്നത് വളരെ കുറവാണ്. അതേസമയം അറബ് വംശജര്‍ രാത്രി വൈകിയും എത്തുന്നുവെന്നതാണ് മീനാ മാ ര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ആശ്വാസമായി മാറുന്നത്. മീനാ മാര്‍ക്കറ്റിലെ പച്ചക്കറി വാണിജ്യ രംഗത്ത് മലയാളി സാന്നിധ്യം പരമപ്രധാനവും എന്നും ഒഴിച്ചുകൂടാനാവത്തതുമാണ്. പതിറ്റാണ്ടുകളായി ഇവിടെ പഴം-പച്ചക്ക റി വിപണിയിലെ പ്രധാനികളായി നിരവധി മലയാളികളുണ്ട്. എന്നാല്‍ പുറത്ത് പഴവര്‍ഗ്ഗങ്ങളുടെ ചെറുകിട വിപണിയില്‍ മലയാളികള്‍ തീരെ കുറവാണ്. ബംഗ്ലാദേശുകാരാണ് ഈ രംഗത്ത് കൂടുതലായി പ്രവര്‍ത്തിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending