gulf
അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി യുഎഇ നഴ്സുമാര്‍
അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.
അബുദാബി: അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.കോവിഡ് കാലത്ത് സ്വന്തം ജീവന് പണയപ്പെടുത്തി പ്രവര്‍ത്തിച്ച നഴ്സുമാരെ ആദരിക്കാന്‍ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഒരുക്കിയ പരിപാടിയാണ് ഗിന്നസില്‍ ഇടം നേടിയത്.
വിപിഎസ് ഹെല്‍ത്ത്കെയറിന്റെ അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ നഴ്സുമാര്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അണിനിരന്നത്. ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോര്‍ഡ് സംഗമം. മഹാമാരിക്കെതിരായ മുന്നണിയിലെ പോരാട്ടത്തിനിടെ ജീവന് നഷ്ടമായ ബുര്‍ജീല്‍ നഴ്സ് ലെസ്ലി ഒറീന്‍ ഒക്കാമ്പോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.
നേരത്തെ 691 നഴ്സുമാര്‍ ഒരു വേദിയില്‍ യൂണിഫോമില്‍ ഒത്തുചേര്‍ന്ന റെക്കോര്‍ഡാണ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്. നഴ്സുമാരുടെ പ്രത്യേക ദിനത്തില്‍ തന്നെ അവര്‍ പുതിയ റെക്കോര്‍ഡ് എഴുതി ചേര്‍ത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെക്കോര്‍ഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കന്സി എല്‍ ഡെഫ്റാവി പറഞ്ഞു.നഴ്സുമാരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ സമൂഹം വ്യത്യസ്തമായി ആദരിക്കുന്നതിന് ഉദാഹരണമാണ് ഈ അംഗീകാരമെന്നും കന്സി കൂട്ടിച്ചേര്‍ത്തു.
ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെത്തിയ 1600 നഴ്സുമാര്‍ നഴ്സിംഗ് തൊഴിലിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായെടുത്ത ഫ്ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞയാണ് വേദിയില്‍ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ്. എറ്റവും കൂടുതല്‍ പേര് ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞ എന്ന റെക്കോര്‍ഡാണിത്.തന്റെ 22 വര്‍ഷത്തെ സേവനത്തിനിടയില്‍ മറക്കാനാവാത്ത ഒന്നാണിതെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ റാണി എല്‍സ ഉമ്മന്‍ പറഞ്ഞു.
നഴ്സുമാര്‍ ലോകത്തിന് നല്കുന്ന അമൂല്യമായ സംഭാവനകള്‍ക്കുള്ള ആദരമാണ് ചടങ്ങെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റ് ഒമ്രാന് അല്‍ ഖൂരി പറഞ്ഞു. കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള നഴ്സുമാരില്‍ പലര്‍ക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തില്‍ പങ്കെടുത്തത് പുതിയ അനുഭവമായി.
ഇത്രയേറെ നഴ്സുമാരെ ഒന്നിച്ചു ഒരേവേദിയില്‍ കാണാനായതും നഴ്സിംഗ് സേവനത്തിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫ്ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞ ഒറ്റക്കെട്ടായി ഏറ്റുചൊല്ലിയതും അനുഭൂതി പകര്‍ന്നതായി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ഇന്‍പേഷ്യന്റ് നഴ്സ് കെവിന് ബയാന്‍ പറഞ്ഞു.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala19 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india18 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala22 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More20 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala17 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

