കെ.റെയില്‍ വിഷയത്തില്‍ യു.ഡി.എഫില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ല, നിലപാട് വ്യക്തമാക്കി പികെ കുഞ്ഞാലിക്കുട്ടി.

പദ്ധതിയുമായി ബന്ധപ്പെട്ട് ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സമിതി പഠനം നടത്തുകയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്.ജനങ്ങളുടെ ആശങ്കകളും, പദ്ധതിയുടെ പോരായ്മകളും, നിയമസഭയില്‍ ചൂണ്ടിക്കാണിക്കുകയും ഇന്നത്തെ രൂപത്തിലുള്ള ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യു.ഡി.എഫ് നിയമസഭയില്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതുമാണ് അദ്ദേഹം പറഞ്ഞു.

കെ.റെയില്‍ വിഷയത്തില്‍ ഇന്നലെ കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ടപ്പോഴുള്ള പ്രതികരണത്തിലും യു.ഡി.എഫ് നിലപാട് തന്നെയാണ് ആവര്‍ത്തിച്ചിട്ടുള്ളത്. യു.ഡി.എഫ് ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ വ്യക്തമായ മറുപടിയാണ് വേണ്ടത്.ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ വന്നതിനാലാണ് വിശദീകരണം നല്‍കേണ്ടി വന്നത്. കെ.റെയില്‍ സമരത്തില്‍ യു.ഡി.എഫും മുസ്ലിം ലീഗും ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും അദ്ദേഹം കൂട്ടിചേര്‍ത്തു.