Connect with us

kerala

എല്ലാ കുപ്രചരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തി: സാദിഖലി ശിഹാബ് തങ്ങള്‍

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Published

on

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്

Published

on

ആലപ്പുഴ നൂറനാട്ടെ സിപിഎം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. സിപിഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിന് എതിരെയാണ് കേസെടുത്തത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടവർ നൽകിയ പരാതിയിൽ ആണ് കേസ്.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട പുതിയ താമസക്കാരായ റജബ് നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അതേസമയം, എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. പിന്നാലെ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്ഥലം ഉടമ ജമാൽ പറഞ്ഞത്.

സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജമാല്‍ പറഞ്ഞിരുന്നു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കിയിരുന്നു.

30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്. എന്നാൽ സിപിഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറയുന്നു. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിച്ചു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയതെന്നും ജമാൽ പറയുന്നു.

Continue Reading

kerala

നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു; കേസ് 23ന് വീണ്ടും പരിഗണിക്കും

Published

on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയതാണിത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (1) കോടതി കേസ് 23ന് വീണ്ടും പരിഗണിക്കും. അഡീഷനൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്ക്കെടുക്കും.

2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എഡിഎം നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു. അതേസമയം, ദിവ്യയ്ക്ക് എതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകൻ കെ.വിശ്വൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത

ഈ മാസം 21 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 21 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്,

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും, കേരളത്തിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നത്തെ അലർട്ടുകൾ മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending