X
    Categories: MoreViews

സഹകരണ പ്രതിസന്ധി: എല്‍ഡിഎഫിനൊപ്പം സംയുക്തസമരത്തിന് യുഡിഎഫ് ധാരണ

തിരുവനന്തപുരം:സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് യുഡിഎഫ്. സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. ഇതു തള്ളിയാല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. എല്‍ഡിഎഫിനൊപ്പം നില്‍ക്കരുതെന്ന വിഎം സുധീരന്റെ നിലപാട് യുഡിഎഫ് തള്ളുകയായിരുന്നു.

സഹകരണമേഖലയിലുള്ളവര്‍ ആദ്യം ഒന്നിച്ചുസമരം ചെയ്യുമെന്നും പിന്നീട് മുന്നണികള്‍ ഒന്നിച്ചുള്ള സമരം ഉണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സഹകരണമേഖലക്കുണ്ടായ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി സമരം ചെയ്യുന്നതില്‍ യുഡിഎഫില്‍ ഭിന്നതകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് സമരം സംയുക്തമായി ചെയ്യുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

500,1000ന്റെ നോട്ടുകള്‍ മാറിയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലക്ക് അനുമതി നല്‍കിയിരുന്നില്ല. ഇത് സഹകരണബാങ്കുകളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

chandrika: