kerala
ഉമ തോമസ് ഏറെ മുന്നില്‍, യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം
കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ചരിത്രവിജയത്തിലേക്ക്.
കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ചരിത്രവിജയത്തിലേക്ക്. ആദ്യ രണ്ട് റൗണ്ടുകള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഉമാ തോമസിന്റെ ലീഡ് 6000 കടന്നു.
ആദ്യ രണ്ട് റൗണ്ടുകളില്‍ പി ടി തോമസ് നേടിയ ലീഡിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ ഉമ്മയുടെ ലീഡ്. 12 റൗണ്ടുളയാണ് വോട്ടെണ്ണല്‍.മണ്ഡലത്തിലെ പോളിംഗ് ശതമാനം 68.77 ആയിരുന്നു.
ഉമാ തോമസ് ജയിച്ചു കയറുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നില്‍ക്കുന്നത്. എന്നാല്‍ തൃക്കാക്കരയിലൂടെ നൂറ് തികക്കാമെന്ന എല്‍ഡിഎഫിന്റെ സ്വപ്നം ഇതോടെ അവസാനിക്കുന്നതയാണ് കണക്കാക്കേണ്ടത്.
kerala
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം; പിതാവ് കസ്റ്റഡിയില്‍
പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കര: സ്ഥിരമായ വീടിനകത്തെ പീഡനമാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്. പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷമായി മദ്യപാനിയായ പിതാവ് ഭാര്യയെയും ഏക മകളെയും മര്‍ദിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.
അര്‍ധരാത്രികളില്‍ വീടിന് പുറത്ത് ഇറക്കി വിടുന്നതടക്കമുള്ള പീഡനങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസവും നടന്ന മര്‍ദനശേഷമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യശ്രമം നടത്തിയത്. മാതാവിനും തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍, നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്കു പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലപ്രദ ഇടപെടലും നടന്നില്ലെന്ന് പെണ്‍കുട്ടി ബന്ധുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പിതാവ് പഠിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, സ്‌കൂളില്‍ പോകുന്നത് വിലക്കുകയും പുസ്തകങ്ങള്‍ കീറിക്കളയുകയും ചെയ്തുവെന്നും അവള്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.
ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കുടുംബസ്ഥലത്തിന്റെ 16.50 ലക്ഷം രൂപയും ഭര്‍ത്താവ് നശിപ്പിച്ചുവെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് റോഡരികിലെ മൂന്നര സെന്റ് കൂടി വില്‍ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതും അതിനെതിരെ സ്ത്രീ പ്രതികരിച്ചതോടെ മര്‍ദനം ശക്തമായതുമെന്നാണ് പരാതി. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്
രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ മെച്ചപ്പെട്ട പോളിംഗ്. സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 13.1ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 13.4ശതമാനവും കൊച്ചി കോര്‍പ്പറേഷനില്‍ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
kerala
വോട്ടിംഗ് ദിവസത്തില്‍ പ്രീപോള്‍ സര്‍വേ ഫലം: ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖക്കെതിരെ പരാതി
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദിവസത്തില്‍ തന്നെ പ്രീപോള്‍ സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ.
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കുന്ന സര്‍വേ ഫലമാണ് അവര്‍ പങ്കുവെച്ചത്. ഇതോടെ ശ്രീലേഖയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും വിവാദമുയര്‍ന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ‘ഐപിഎസ്’ തസ്തിക ഉപയോഗിച്ചതിനെച്ചൊല്ലി നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
india16 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala18 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india16 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

