മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതൃ പദവി അടക്കം മറ്റു പദവികളൊന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ ഉമ്മന്‍ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത്. ഇതോടെ കേരളത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ ഉടന്‍ മാറ്റം ഉണ്ടാവില്ലെന്നുമുള്ള സൂചനയുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് കാലുറപ്പിക്കാന്‍ കഴിയുമെന്നുള്ള സാധ്യതാ പഠനങ്ങളും സര്‍വ്വേകളും പല മാധ്യമ സ്ഥാപനങ്ങളും പുറത്തു വിട്ടിരുന്നു. ഇതടിസ്ഥാനത്തിലായിരിക്കണം ആന്ധ്രയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി പകരുക എന്ന ഉദ്ദേശത്തോടെയാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയിലേക്ക് നിയോഗിക്കുന്നത്.