ഉത്തര്‍പ്രദേശിലെ ഖൊരക്പൂറില്‍ നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച വാര്‍ത്തയില്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. ഏതാണ്ട് സമാനമായ വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്.
രാജ്യത്തെങ്ങും വലിയ ചര്‍ച്ചയായിരുന്നു. ഏതാണ്ട് സമാനമായ മരണനിരക്കാണ് ഇപ്പോള്‍ ഗുജറാത്തില്‍നിന്നും പുറത്തു വരുന്നത്. ആശുപത്രി നടത്തുന്നതാകട്ടെ പ്രമുഖ വ്യവസായിയാ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനും. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് 111 കുട്ടികള്‍ ജികെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. 2018 മെയ് 20 വരെയുള്ള കണക്കുകളാണിത്.
കുട്ടികളെ ആശുപത്രിയില്‍ കൊണ്ടു വരാന്‍ വൈകിയതും പോഷകാഹാരക്കുറവുമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. എന്നാല്‍, ഈ വിശദീകരണത്തില്‍ തൃപ്തി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മരണകാരണങ്ങള്‍ കണ്ടെത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം വേണ്ടി വന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് ആരോഗ്യ കമ്മീഷ്ണര്‍ ജയന്തി രവി പറഞ്ഞു.
ആശുപത്രി രേഖകള്‍ പ്രകാരം ജനുവരി 1 – മെയ് 20 കാലഘട്ടത്തിനിടയില്‍ 777 നവജാത ശിശുക്കളെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഇതില്‍ 111 കുട്ടികള്‍ മരിച്ചു, അതായത് 14 ശതമാനം ശിശു മരണ നിരക്ക്. ഇതേ ആശുപത്രിയില്‍ 2017ല്‍ 258 കുട്ടികളും 2016, 2015 വര്‍ഷങ്ങളില്‍ 184, 164 കുട്ടികളും യഥാക്രമം മരിച്ചു.
Be the first to write a comment.