തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ജനത്തെ നിരാശയിലാക്കിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ നോട്ട് നിരോധനം അമ്പത് ദിവസം പിന്നിട്ടപ്പോഴും നോട്ട് നിരോധനം സംബന്ധിച്ച് പ്രസംഗത്തില്‍ ഒരുവാക്ക് പോലും മോദി മിണ്ടിയില്ല.

പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിന് അപ്പുറത്തേക്കാണ് നോട്ട് നിരോധനത്തിന്റെ കാര്യങ്ങള്‍ പോയത്. അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രതീക്ഷയുടെ അടുത്തുപോലും എത്തിയില്ല. നോട്ട് നിരോധനംകൊണ്ട് എന്തുപ്രയോജനം ഉണ്ടായെന്നും പ്രസംഗത്തില്‍ പറഞ്ഞില്ല. ജനാധിപത്യ രീതിയില്‍ ആയിരുന്നെങ്കില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമായിരുന്നു. ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.