Connect with us

gulf

സഊദിയിലെ ഉംറ ബസ്സപകടം വിധിക്ക് കീഴ്ടങ്ങിയത് 21 പേര്‍; 29 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ 2 ഇന്ത്യക്കാരും

അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈതില്‍ നിന്ന് ഉംറക്ക് പുറപെട്ടവരുടെ ബസ് ജിദ്ദ ഹൈവേയില്‍ അപകടത്തില്‍ പെട്ട് മരിച്ചത് ഇരുപത്തിയൊന്ന് പേര്‍. 29 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും ബംഗ്‌ളാദേശ് പൗരന്മാരാണ്. മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്നാണ് നിഗമനം. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മലയാളികള്‍ ആരും ഇക്കൂട്ടത്തിലില്ല.

റിയാദില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ മഹായില്‍ സിറ്റിക്കടുത്ത് അഖബക്കടുത്ത് വെച്ചാണ് തിങ്കളാഴ്ച്ച വൈകീട്ട് നാലരയോടെ ദാരുണമായ അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശികള്‍ നടത്തുന്ന ബറക്ക ഉംറ ഗ്രൂപ്പാണ് ഉംറ ട്രിപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഖമീസ് മുശൈതിനും സമീപ പ്രദേശത്തുമുള്ള 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത് . അഞ്ച് യമന്‍ പൗരന്മാര്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് സുഡാന്‍ പൗരന്മാര്‍, ഓരോ പാകിസ്ഥാന്‍ , ഈജിപ്ത് പൗരന്മാര്‍ എന്നിവരൊഴികെ 36 പേരും ബംഗ്‌ളദേശ് സ്വദേശികളായ ഉംറ തീര്‍ത്ഥാടകരായിരുന്നു. വിശുദ്ധ മാസത്തില്‍ ആദ്യ വാരത്തില്‍ തന്നെ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.

അബഹക്കും മഹായിലിനും ഇടയില്‍ ശഹ്ര്‍ അല്‍ റാബത്ത് ചുരത്തില്‍ വെച്ചാണ് നിയന്ത്രണം നഷ്ടപെട്ട ബസ്സ് കൈവരികള്‍ തകര്‍ത്ത് താഴെയുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക് പതിച്ചത് . കിടങ്ങിലേക്ക് പതിച്ച ഉടനെ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. കത്തിയമര്‍ന്നതോടെ തെറിച്ചു വീണവരൊഴികെ ബാക്കിയുള്ളവരെല്ലാം ബസിനുള്ളില്‍ പെട്ടു.

അബഹയിലെയും മഹായിലിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 26 പേരില്‍ പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുഹമ്മദ് ബിലാല്‍, റസാഖാന്‍ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ള ഇന്ത്യക്കാര്‍.

മിക്കവരുടെയും മൃതദേഹങ്ങള്‍ കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടനെ കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ബസ്സില്‍ ആളിപ്പടര്‍ന്ന തീയണച്ചുവെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല.സ്ഥലത്തെത്തിയ സഊദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

രാത്രിയോടെയാണ് അപകട വിവരം പുറംലോകമറിഞ്ഞത്. നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഞെട്ടിപ്പിച്ച അപകടത്തില്‍ ആരൊക്കെയാണ് ഉള്‍പെട്ടതെന്നുള്ള ഉല്‍കണ്ഠയിലായിരുന്നു സഊദിയിലെ പ്രവാസികള്‍. അബഹയിലെയും ഖമീസിലെയും പ്രവാസികളെ ആശങ്കയിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അപകടം നടന്ന നേരമെന്ന് ഖമീസ് മുശൈത്ത് കെഎംസിസി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ പറഞ്ഞു. സംഭവം നടന്ന് വാര്‍ത്ത പ്രചരിച്ച ഉടനെ നിരവധി ടെലിഫോണ്‍ കാളുകളാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ അസീര്‍ ഗവര്‍ണ്ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ തലാല്‍ നിര്‍ദേശം നല്‍കി . മഹായില്‍ ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ ഖര്‍ക്ക സംഭവ സ്ഥലവും പരിക്കേറ്റവരുള്ള ആശുപത്രികളും സന്ദര്‍ശിച്ചു. അപകടത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ചെര്‍പ്പുളശ്ശേരി കെഎംസിസി ‘നോമ്പൊര്‍ക്കല്‍ 2024’ വേറിട്ടതായി

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.

Published

on

ഷാര്‍ജ: കെഎംസിസി ചെര്‍പ്പുളശേരി മുനിസിപ്പല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ‘നോമ്പര്‍ക്കല്‍ 2024’ എന്ന പേരില്‍ ഷാര്‍ജ പത്തായം ഹാളില്‍ നടത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ പറക്കാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന.സെക്രട്ടറി റിയാസ് ടി.പി സ്വാഗതമാശംസിച്ചു. മുഹമ്മദ് റാഫി ഖുര്‍ആന്‍ പരായണം നത്തി.

ചെര്‍പ്പുളശേരി മുനിസിപ്പലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീക് മഠത്തിപ്പറമ്പില്‍, അസ്‌ലം ആലിക്കല്‍, ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹംസ അന്തൂര്‍ പറമ്പില്‍ എന്നിവരെ സിദ്ദീഖ് വീട്ടിക്കാട്, ഇര്‍ഷാദ് മാര്‍ഗര, നിയാസ് ഇളയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം തൊട്ടിങ്ങല്‍, നജീബ്, സലീം, ഷഫീക്.ടി ആശംസ നേര്‍ന്നു. ഷഫീഖ് മഠത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.

Continue Reading

FOREIGN

അൽ മുന സ്കൂൾ കെജി ഗ്രേഡുയേഷൻ സംഘടിപ്പിച്ചു

രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

Published

on

ദമ്മാം : അൽ മുന ഇന്റർനാഷണൽ സ്കൂൾ നഴ്സറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സയ്ദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട് ചടങ്ങ് ഉത്ഘാടനം ചെയ്തു. അമ്മമാരുടെ മടിത്തട്ടിൽ നിന്നും അദ്യാപികമാരുടെ കൈകളിൽ ഏല്പിച്ച പിഞ്ചു പൈതങ്ങൾ ഇന്ന് എഴുത്തിനും വായനക്കും അപ്പുറം മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന സംസ്‌കൃത വിഭാഗമാക്കി എടുക്കുന്നതിൽ സ്ഥാപനവും അധ്യാപകരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി വിദ്യാഭ്യാസ മേഖലയിൽ അൽ മുന സ്കൂൾ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു.

മനോഹരമായ ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞ കൊച്ചു ബിരുദ ധാരികൾ അതിഥികളിൽ നിന്നും അവരുടെ പ്രഥമ ബിരുദം കരസ്ഥമാക്കി. തികഞ്ഞ ആത്മ വിശ്വാസത്തോടെയും അഭിമാന ബോധത്തോടെയും സ്റ്റേജിൽ അണിനിരന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിനു ഏറെ ആവേശം പകർന്നു.

സീനിയർ വിദ്യാര്ഥികള്ക്ക് ആശംസകൾ നേർന്നു കൊണ്ട് എൽ കെ ജി വിദ്യാർത്ഥികൾ അവതരിപിച്ച സംഘ നൃത്തം ഏറെ ആസ്വാദ്യകരമായി.
കെ ജി വിദ്യാർതികളുടെ ബിരുദം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ അധ്യാപികമാർക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ ഏറെ കൗതുകം പകർന്നു.

പ്രിസിന്സിപൽ കാസ്സിം ഷാജഹാൻ അദ്യക്ഷ പ്രഭാഷണം നടത്തി. ജനറൽ മാനേജർ പി വി അബ്ദുൽ റഹിമാൻ, മാനേജർ കാദർ മാസ്റ്റർ സാമൂഹ്യ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ മാനേജർ സിറാജ് , ഉണ്ണീൻ കുട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. കെ ജി കോഡിനേറ്റർ ശകുന്തള ജോശ്ശി സ്വാഗതവും റുബീന പർവീൻ നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ തിങ്കളാഴ്ച നോമ്പ് ഒന്ന്

റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

Published

on

അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ നാളെ തിങ്കള്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റമദാന്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ റമദാന്‍ വ്രതം ചൊവ്വാഴ്ചയാണ് ആരംഭിക്കുകയെന്ന് ഒമാന്‍ മതകാര്യാലയം അറിയിപ്പില്‍ വ്യക്തമാക്കി.

Continue Reading

Trending