Connect with us

india

കനത്ത ചൂട് സഹിക്കാനാവാതെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്നു വയസുകാരിയുടെ തലയിലൂടെ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം

Published

on

കനത്ത ചൂട് സഹിക്കാനാവാതെ കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. ലക്ഷ്മി എന്ന മൂന്നുവയസുകാരിയാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് ദാരുണമായി മരണപ്പെട്ടത്. കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്ത കാര്‍ മൂന്ന് വയസുകാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ബേസ്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.

ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ഷാബാദ് മണ്ഡല്‍ സ്വദേശിയായ കവിതയെന്ന 22 കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജോലി തേടിയാണ് യുവതി മക്കളുമൊന്നിച്ച് ഹൈദരബാദിലെത്തിയത്. ഹയാത്ത് നഗറിന് സമീപത്തെ ലെക്ചറേഴ്സ് കോളനിക്ക് സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്തായിരുന്നു ബുധനാഴ്ച ഇവര്‍ ജോലി ചെയ്തത്.

ഉച്ചയ്ക്ക് ആറു വയസുകാനായ ബാസവ രാജുവിനും മൂന്ന് വയസുകാരി ലക്ഷ്മിക്കും ഒപ്പം ഭക്ഷണം കഴിച്ചു. ചൂട് അസഹനീയമായതിനാല്‍ കെട്ടിടം പണി നടക്കുന്നതിന്‍റെ സമീപത്ത് തന്നെയുള്ള ബാലാജി ആര്‍ക്കേഡിന്‍റെ ബേസ്മെന്‍റില്‍ മകളെ കിടത്തിയ ശേഷം ജോലിക്ക് പോയി. എന്നാല്‍ മൂന്ന് മണിയോടെ പാര്‍ക്കിംഗിലെത്തിയ ഒരു കാര്‍ മകളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നാണ് കവിതയുടെ പരാതി. തലയ്ക്ക് ഗുരുതര പരിക്കേറ്റ ലക്ഷ്മി സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

india

യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.

Published

on

ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസേഷന്‍ നേടാനാണ് അവര്‍ ആഗ്രഹിച്ചത്.

Continue Reading

india

ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Published

on

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്‌പ്രേയുമായി 15 പേര്‍ അറസ്റ്റില്‍

റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending