ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു. എസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യയുടെ തോല്‍വി. പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ

മത്സരത്തിന്റെ 30ാം മിനിറ്റില്‍ ജോഷ് സര്‍ജന്റാണ് പെനല്‍റ്റിയിലൂടെ ഇന്ത്യന്‍ ഗോള്‍വല കുലുക്കിയത്. ജിതേന്ദ്ര സിങ്ങിന്റെ ഫൗളിലാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. 51ാം മിനിറ്റില്‍ ക്രിസ് ഡര്‍ക്കിനും യുഎസ്എക്കായി ലക്ഷ്യം കണ്ടു. 84ാം മിനിറ്റില്‍ യു.എസ്.എയുടെ കൗണ്ടര്‍ അറ്റാക്ക്, ആന്‍ഡ്രൂ കാര്‍ലെട്ടോന്‍ ഗോളിയെ നിഷ്പ്രഭമാക്കി ലക്ഷ്യം കണ്ടു.