X

യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുള്ള ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ, പൊലീസിന്റെ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല.

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പരീക്ഷ അട്ടിമറി സൂചിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയത്. ഡിഗ്രിയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ശിവരഞ്ജിത്തിനും മറ്റൊരു പ്രതിയായ പ്രണവിനും നല്‍കിയ ഉത്തരപേപ്പറുകളാണ് ലഭിച്ചത്.

ഒന്നും രണ്ടും സെമസ്റ്ററുകള്‍ തോറ്റ ശിവരഞ്ജിത്തിന് തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയത് നേരത്തെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ മറ്റ് സെമസ്റ്ററുകളുടെ ഉത്തരപേപ്പറുകളും മാര്‍ക്ക് ലിസ്റ്റും പൊലീസ് ചോദിച്ചുവെങ്കിലും സര്‍വ്വകലാശാല ഇതുവരെ നല്‍കിയില്ല.

ഈ പേപ്പറുകള്‍ ലഭിച്ചാല്‍ മാത്രമേ ഫൊറന്‍സിക് പരിശോധനക്ക് നല്‍കാന്‍ കഴിയൂ. പരീക്ഷയില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്ന് കയ്യക്ഷരം പരിശോധനയിലൂടെ മാത്രമേ പുറത്തുവരുകയുള്ളൂ.എന്നാല്‍ ഇത്രയും ദുരൂഹതകള്‍ പുറത്തുവന്നിട്ടും ഇന്നേവരെ സര്‍വ്വകലാശാലയോ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാളോ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

പൊലീസ് സ്വമേധായെടുത്ത കേസിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന കന്റോണ്‍മെന്റ് സിഐയുടെ ശുപാര്‍ശയിലും നടപടിയുണ്ടായിട്ടില്ല. നിലവില്‍ പരീക്ഷ അട്ടിമറികേസ് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്.

web desk 3: