Connect with us

More

യു. പി ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല സഖ്യം പ്രതീക്ഷിക്കാമോ

Published

on

പുതുതായി നിലവില്‍ വന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കെം അഞ്ച് മന്ത്രിമാര്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളില്‍ അംഗമാകാന്‍ ഉപതിരഞ്ഞെടുപ്പ നേരിടേണ്ടി വരും. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വിശാല മതേതര സംഖ്യത്തെ പ്രതീക്ഷിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതോടൊപ്പെ ഘരക്പൂര്‍ ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

വര്‍ഗ്ഗീയ ധ്രുവീകരണത്തേക്കാള്‍ ബി.ജെ.പി ക്ക് സഹായകമായത് ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിക്കലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അംഗീകരിച്ച സാഹചര്യത്തിലാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കെതിരില്‍ ഒരു മതേതര സംഖ്യ രൂപപ്പെടുമോയെന്ന രാജ്യം ഉറ്റുനോക്കുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാദ് പാര്‍ട്ടി, കോണ്‍ഗ്രസ്സ് തുടങ്ങിയ പാര്‍്ട്ടികള്‍ വീതിച്ചെടുത്തപ്പോള്‍ ബി.ജെ.പിക്ക ജയം എളുപ്പമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

തുര്‍ക്കിയില്‍ വീണ്ടും ഉര്‍ദുഗാന്‍; തെരഞ്ഞെടുപ്പില്‍ 52.14% വോട്ട് നേടി

20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്

Published

on

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തയ്യിപ് എര്‍ദൊഗാന്‍ വിജയിച്ചു. 97.94 ശതമാനം വോട്ടെണ്ണിയപ്പോള്‍ 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പിള്‍സ് അലയന്‍സ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഉര്‍ദുഗാന്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ഇതിന് മുന്‍പ് 11 വര്‍ഷം തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇത്തവണ അദ്ദേഹത്തിന് എതിരെ മത്സരിച്ച കമാല്‍ കിലിച്ദാറുലുവിന് 47.86% വോട്ടാണ് ലഭിച്ചത്.

Continue Reading

crime

ഹോട്ടലിലെ കൊല: ഇന്ന് കോഴിക്കോട്ട് തെളിവെടുപ്പ് നടത്തിയേക്കും;ലക്ഷ്യമിട്ടത് 5 ലക്ഷം

ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം

Published

on

ഹോട്ടലുടമയെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ലക്ഷ്യംവച്ചിരുന്നത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുടുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ചത് പണം തട്ടാനായിരുന്നു പ്രതികളുടെ നീക്കം.

കോഴിക്കോട് ലോഡ്ജ് മുറിയില്‍ ആദ്യം എത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലെത്തുന്നത്. പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് ആഷിഖ് കയറിവന്നതോടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂവരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്ത്‌നില്‍പ്പ് തുടര്‍പ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.

സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും.

Continue Reading

india

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും

ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

Published

on

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി.

 

Continue Reading

Trending