മണിക്പൂര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പരാതി നല്‍കിയിട്ടും സംഭവത്തില്‍ പൊലിസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ മണിക്പൂരില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്.

വനത്തില്‍ കൊണ്ടുപോയാണ് മുന്‍ ഗ്രാമത്തലവന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.