കൊല്ലം : പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി അറസ്റ്റില്‍. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു, കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്.

രഞ്ജിത്ത് സ്വകാര്യ ബസ് ജീവനക്കാരനാണ്. ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ അഞ്ജു രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് അഞ്ജുവിനെ കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഡീസന്റ് മുക്കിലുളള രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രഞ്ജിത്തും രണ്ടു കുട്ടികളുടെ പിതാവാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തത്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.