india
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു
എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നതിനിടെ ശനി, ഞായര്‍ ദിവസങ്ങളില്‍ 14 ജില്ലകളിലായി 25 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ശക്തമായ മഴയില്‍ പ്രയാഗ്രാജും ജൗന്‍പൂരും വന്‍നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇരു ജില്ലകളിലും നാല് പേര്‍ വീതം മരിച്ചു.
പ്രയാഗ്രാജിലെ ഒരേ കുടുംബത്തിലെ നാല് പേര്‍ ഓല മേഞ്ഞ കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീരേന്ദ്ര ബന്‍ബാസി (35), ഭാര്യ പാര്‍വതി (32), പെണ്‍മക്കളായ രാധ (3), കരിഷ്മ (2) എന്നിവരാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഇവരുടെ കുടിലിന് തീപിടിക്കുകയായിരുന്നു.
ജൗന്‍പൂരില്‍, കാശിദാസ്പൂരില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ മാമ്പഴം പെറുക്കുന്നതിനിടെ മിന്നലേറ്റാണ് മൂന്ന് കുട്ടികള്‍ മരിച്ചത്. അന്‍ഷ് യാദവ് (12), സഹോദരന്‍ ആശു (10), അവരുടെ സുഹൃത്ത് ആയുഷ് (12) എന്നിവര്‍ മരിച്ചത്. കര്‍ണഹുവ ഗ്രാമത്തിലെ വയലില്‍ ജോലി ചെയ്യുന്നതിനിടെ ബ്രിജേഷ് രാജ്ഭര്‍ (28) എന്നയാളും മിന്നലേറ്റാണ് മരിച്ചത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
