ലക്‌നോ: ഉത്തര്‍പ്രദേശിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പൂര്‍, ഉപമുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്ന സമയത്തായതിനാല്‍ ഭരണത്തിനുള്ള വിലയിരുത്തല്‍ കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്.