ബറേലി(യുപി): പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഹിഫാസത്തുള്ള ഖാന്‍, കോളജ് മാനേജര്‍ ഹരിഓം സിങ് എന്നിവര്‍ക്കെതിരെയാണ് നടപടി.

മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിനാണ് ഉദ്യോഗസ്ഥന്‍ ഹിഫാസത്തുള്ള ഖാനെതിരെ നടപടി. സംഭവത്തില്‍ ഹിഫാസത്തുള്ള ഖാനെ സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സമാനമായ വിഷയത്തില്‍ കോളജ് മാനേജര്‍ ഹരിഓം സിങിനെതിരെയും നടപടി. മോദിയുടെ മോശം ചിത്രങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു എന്ന ബിജെപി ജില്ലാ ഭാരവാഹിയുടെ പരാതി പ്രകാരമാണ് കേസ്. വിഷയത്തില്‍ ഇയാള്‍ക്കെതിരെ ഫരീദ്പുര്‍ കൊട്ട്‌വാലി പോലീസ് അന്യേഷണം ആരംഭിച്ചു.