ലക്‌നൗ : പീഡനം എതിര്‍ത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പീഡനശ്രമം എതിര്‍ത്തതിനാല്‍ മൂന്നംഗ സംഘം പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊല്ലുകയായിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

മൂന്നംഗസംഘം പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെടിവച്ചുകൊല്ലുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ശല്യംചെയ്തിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.