Connect with us

News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് പൗരത്വം നല്‍കില്ലെന്ന് യുഎസ്

ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനകളാണ് യുഎസ് പുതിയ തീരുമാനത്തിലൂടെ നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

on

വാഷിങ്ടന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്-ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു ന്യായമായി യുഎസ്‌സിഐഎസ് പറയുന്നത്. വ്യാപാര തര്‍ക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി ഉരസലിലാണു യുഎസ്. പൗരത്വ വിഷയത്തിലൂടെ ബെയ്ജിങ്- വാഷിങ്ടന്‍ ബന്ധം കൂടുതല്‍ മോശമാകാനും സാധ്യത തെളിഞ്ഞു.

ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനകളാണ് യുഎസ് പുതിയ തീരുമാനത്തിലൂടെ നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ഒരു നിലക്കും രാജിയാവില്ലെന്ന ട്രംപിന്റെ നിലപാടും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

 

kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

Published

on

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കല്‍ നല്‍കിയത്. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

കിഫ്ബി എം.ഡി കെ.എം എബ്രഹാം, മുന്‍മന്ത്രി തോമസ് ഐസക് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാന്‍ ഉത്തരവ്. മസാലബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഫെമ നിയമലംഘനമടക്കം കണ്ടെത്തിയിട്ടുണ്ട്.

2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് . 2021ലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.

 

Continue Reading

News

ആഗോള ആയുധവില്‍പ്പനയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച

2024-ല്‍ ലോകമെമ്പാടുമുള്ള ആയുധ നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് 679 മില്യണ്‍ ഡോളറിലധികം ലാഭം രേഖപ്പെടുത്തി.

Published

on

സ്റ്റോക്‌ഹോം: ഗസ്സയിലെ യുദ്ധവും യുക്രൈന്‍-റഷ്യ സംഘര്‍ഷവും തുടരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ആയുധ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായി സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്ിന്‍സ്റ്റിട്ട്യൂട്ട് (SIPRI) റിപ്പോര്‍ട്ട് ചെയ്തു. 2024-ല്‍ ലോകമെമ്പാടുമുള്ള ആയുധ നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് 679 മില്യണ്‍ ഡോളറിലധികം ലാഭം രേഖപ്പെടുത്തി.

ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണവും ഫലസ്തീനില്‍ നടന്ന വംശഹത്യയും, യുക്രൈന്‍ യുദ്ധവും, കൂടാതെ മറ്റു പ്രാദേശിക സംഘര്‍ഷങ്ങളും കൂട്ടി ആയുധ നിര്‍മാണ, വിതരണ മേഖലയില്‍ വലിയ വളര്‍ച്ചയാണ് കണ്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.9 ശതമാനം വളര്‍ച്ച ആയുധ ആവശ്യത്തില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആയുധ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് യൂറോപ്പും അമേരിക്കയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ഏഷ്യയും ഓഷ്യാനിയയും-ചൈനീസ് ആയുധ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം-മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള കമ്പനികള്‍ക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.

യുഎസിലെ ലോഖീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റോപ്പ് ഗ്രമ്മന്‍, ജനറല്‍ ഡൈനാമിക്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ആഗോള തലത്തിലെ മികച്ച 100 ആയുധ കമ്പനികള്‍ ചേര്‍ന്ന് 3.8 ശതമാനം ലാഭവര്‍ധന കൈവരിച്ചു. യുഎസിലെ 39 പ്രമുഖ ആയുധനിര്‍മാണ കമ്പനികളില്‍ 30 എണ്ണം ഇത്തവണയും നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടി.

ആഗോള സൈനിക നിര്‍മ്മാണരംഗത്ത് ഇലോണ്‍ മസ്‌കിന്റെ SpaceX കൂടി ആദ്യമായി ഉയര്‍ന്ന നിലയില്‍ പ്രവേശിച്ചു. 2023-ല്‍ ഉണ്ടായ വരുമാന ഇരട്ടിയിലൂടെയാണ് കമ്പനിക്ക് ഇത്തവണ ലിസ്റ്റില്‍ പ്രകടമായ ഉയര്‍ച്ച നേടാനായത്.

SIPRI കണക്കുകള്‍ പ്രകാരം ചരിത്രത്തില്‍ ആദ്യമായി മികച്ച 100 ആയുധ കമ്പനികളിലെ മുന്നിലെ ഒമ്പത് സ്ഥാനങ്ങളിലും പാശ്ചാത്യ രാജ്യങ്ങള്‍ ഇടം നേടി.

ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഇസ്രാഈലി ആയുധക്കമ്പനികള്‍ ചേര്‍ന്ന് 16 ശതമാനം ലാഭം രേഖപ്പെടുത്തി. ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 70,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

സൂരജ് ലാമയുടെ തിരോധാനത്തില്‍ സിസ്റ്റം പാളിച്ച: മെഡിക്കല്‍ കോളേജിനെതിരെ മകന്‍ ഗുരുതര ആരോപണം

വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ രഹസ്യാത്മകമായ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മകന്‍ സാന്റോണ്‍ ലാമ ഉന്നയിച്ച ആക്ഷേപം. വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂരജ് ലാമയെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ ”ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ല” എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്‍ അജ്ഞാതന്‍ എന്ന പേരില്‍ പിതാവ് അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. പിന്നീട് മാത്രം രജിസ്റ്ററില്‍ സൂരജ് ലാമ എന്ന പേര് കണ്ടെത്താനായതായും മകന്‍ ആരോപിച്ചു.

വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം ”ഭേദമായി വിട്ടയച്ചത് എങ്ങനെ?” എന്ന ചോദ്യവും സാന്റോണ്‍ ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും കമ്മീഷണര്‍ തങ്ങളെ ജീവനോടെ കണ്ടെത്തിക്കൊടുക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരച്ചിലിനിടെ എച്ച്.എം.ടി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാകാമെന്ന സംശയത്തിലാണ് പൊലീസ്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിര്‍വശത്തെ കാട് പിടിച്ച ചതുപ്പ് സ്ഥലത്തുനിന്നാണ് അഗ്‌നിരക്ഷാസേന ടാസ്‌ക് ഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം. ഇത് ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍ ഒക്ടോബര്‍ 5-ന് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട നിലയില്‍ എത്തിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാകുകയായിരുന്നു. ഒക്ടോബര്‍ 10-നാണ് അവസാനം എച്ച്.എം.ടി റോഡിലൂടെ നടന്ന് പോകുന്നത് സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടത്.

മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.

Continue Reading

Trending