ലക്‌നൗ: ഹാത്രസിലേക്ക് യാത്ര തിരിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനേയും ഉത്തര്‍ പ്രദേശ് പൊലീസ് തടഞ്ഞു. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കാറിലെത്തിയ ആസാദിനെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നുപോയി. നേരത്തെ ആരേയും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കടത്തിവിട്ടിരുന്നില്ല.

ഹാത്രസ് ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷിത്തിനിടയാക്കിയിരുന്നു. പൊലീസും പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടി.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളാടയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് എംപിമാരോടും ആയിരക്കണകക്കിന് പ്രവര്‍ത്തകരോടും ഒപ്പം നോയിഡയിലെത്തിയ സംഘത്തിലെ രാഹുല്‍ ഉള്‍പ്പെടയുള്ള അഞ്ച് പേര്‍ക്ക് മാത്രമാണ് ഗ്രാമത്തിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്.