News

അനാവശ്യ ശസ്ത്രക്രിയ നടത്തി ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍; 490 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

By web desk 1

November 21, 2020

ഇന്ത്യാന: ഇന്ത്യന്‍ അമേരിക്കന്‍ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അരവിന്ദ് ഗാന്ധിക്ക് അനാവശ്യ ശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ 66 മില്യന്‍ ഡോളര്‍(490 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസില്‍ ഭീമമായ ഈ തുക നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പാക്കുകയായിരുന്നു.

260 രോഗികളില്‍ അനാവശ്യമായി ശസ്ത്രക്രിയ നടത്തി എന്നതാണ് കാര്‍ഡിയോളജി അസോസിയേറ്റ്‌സ് ഓഫ് നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന ഡോ. അരവിന്ദ് ഗാന്ധിയുടെ പേരില്‍ ചുമത്തിയിരുന്ന കേസ്. ഈ കേസിലാണ് 66 മില്യന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമായത്. 262 രോഗികള്‍ക്കു വേണ്ടിയാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. ധാരണയുടെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന കാര്‍ഡിയോളജി ഗ്രൂപ്പും, നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന ആശുപത്രിയും ഇന്ത്യാന പേഷ്യന്റസ് കോംപന്‍സേഷന്‍ ഫണ്ടുമായി സഹകരിച്ചാണ് ധാരണയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഹൃദയശസ്ത്രക്രിയകള്‍ അനാവശ്യമായി നടത്തിയത് ഡോ.അരവിന്ദ് ഗാന്ധിയായിരുന്നുവെന്നു ആറു വര്‍ഷം മുന്‍പു തന്നെ പരാതി ലഭിച്ചിരുന്നു.