Connect with us

kerala

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്ക രോഗം

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്

Published

on

മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും പേരുമില്ലാത്ത ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത് .വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ്.

പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല.

ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു.

 

kerala

മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

Published

on

ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

ഫയര്‍ഫോഴ്‌സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്‌കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.

 

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Published

on

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടുമണിക്കൂറിലേറെയായി വിനോദ സഞ്ചാരികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് കുടുങ്ങിയത്. കുട്ടികളുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയുമാണ് ഇതിലുള്ളത്. 150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണ് ഈ സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാല്‍ ക്രൈയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നത്.അതിന ്‌സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് പറയുന്നത്.

 

Continue Reading

kerala

മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്

ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.

Published

on

മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending