Connect with us

crime

ഭിന്നശേഷിക്കാരിയായ ഉത്രക്കൊപ്പം ജീവിക്കാന്‍ വയ്യായിരുന്നു; അതിനാല്‍ കൊന്നു; ഞെട്ടിച്ച് മൊഴി

ഭിന്നശേഷിക്കാരിയായ ഭാര്യയുമൊത്ത് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് സൂരജ് തന്നോട് പറഞ്ഞതായി സുരേഷ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മുമ്പാകെ പറഞ്ഞു

Published

on

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതില്‍ വെളിപ്പെടുത്തലുമായി കേസിലെ മാപ്പു സാക്ഷി ചാവര്‍കാവ് സുരേഷ്. ഭിന്നശേഷിക്കാരിയായ ഭാര്യയുമൊത്ത് ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് സൂരജ് തന്നോട് പറഞ്ഞതായി സുരേഷ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മുമ്പാകെ പറഞ്ഞു.

സംഭവം ആരോടും പറയരുതെന്നും സര്‍പദോഷമായി ഇത് അവസാനിക്കുമെന്നും സൂരജ് പറഞ്ഞു. ഇക്കാര്യം പുറത്തു പറയുന്നതോടെ താനും പ്രതിയാകുമെന്ന കാര്യവും സൂരജ് തന്നെ ഓര്‍മപ്പെടുത്തി. വിചാരണക്കിടെ വിങ്ങിക്കരഞ്ഞു കൊണ്ടാണ് സുരേഷ് ഇതെല്ലാം പറഞ്ഞത്.

കൊട്ടാരക്കര സ്‌പെഷല്‍ സബ് ജയിലില്‍ കഴിയുന്ന സാക്ഷിയെ വിസ്താരത്തിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണ്കകിടെയാണ് സുരേഷ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സുരേഷിന്റെ മൊഴിയില്‍ നിന്ന്: പത്രത്തിലൂടെയാണ് ഉത്രയുടെ പാമ്പുകടിയേറ്റുള്ള മരണം അറിഞ്ഞത്. അതു കണ്ടയുടനെ സൂരജിനെ വിളിച്ചു, എന്തിനാടാ, മിണ്ടാപ്രാണിയെ ഉപയോഗിച്ച് മഹാപാപം ചെയ്തത് എന്ന് ചോദിച്ചു. അപ്പോള്‍ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തത് കൊണ്ടാണെന്ന് സൂരജ് മറുപടി പറഞ്ഞു. ചേട്ടന്‍ ഇതാരോടും പറയരുത്, സര്‍പ്പദോഷമെന്ന് എല്ലാവരും കരുതിക്കോളും. പുറത്തറിഞ്ഞാല്‍ ചേട്ടനും കൊലക്കേസ് പ്രതിയാകും. ജയിലില്‍ വച്ച് ഇതെല്ലാം ഓര്‍ത്ത് താന്‍ കരയുമ്പോള്‍ സഹതടവുകാരനാണ് ഉള്ള കാര്യം കോടതിയില്‍ പറയാന്‍ പറഞ്ഞത്. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയതെന്ന് സുരേഷ് പറയുന്നു.

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

crime

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

Published

on

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Continue Reading

Trending