X

കൊടുംചൂട്; അവധിക്കാലത്തെ സ്‌പെഷ്യല്‍ എല്‍.എസ്.എസ്, യു.എസ്.എസ് പരിശീലനം; മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നു; വിലക്കി ബാലാവകാശകമ്മീഷന്‍

വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍. കൊടുംചൂട് കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനായി എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍.

ഏപ്രില്‍ 20 നാണ് എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികള്‍ക്ക് വേനലവധി ആസ്വദിക്കാനാകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍.

രാവിലെയും, രാത്രിയും, അവധിദിവസം പോലും കുട്ടികള്‍ പരിശീലനക്ലാസില്‍ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശകമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്നതായും കമ്മീഷന്‍ ഉത്തരവില്‍.

 

webdesk14: