Connect with us

kerala

വനിതാ വടം വലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാല ചാമ്പ്യന്മാർ

മാടായി സി. എസ്. എ. കോളേജ് വിദ്യാര്‍ഥിനിയായ ടി.എസ്. അലീനയാണ് ടീം ക്യാപ്റ്റൻ

Published

on

ചെന്നൈ അമിറ്റ് സർവകലാശാലയിൽ നടന്ന ആറാമത് അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാല ചാമ്പ്യൻമാരായി. രണ്ട് സ്വർണ്ണവും ഒരു വെളളിയും നേടിയാണ് കണ്ണൂർ സർവകലാശാല ഓവറോൾ ചാമ്പ്യൻമാരായത് . ഇൻഡോർ, ഔട്ട്ഡോർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ബീച്ച് മൽസരത്തിൽ രണ്ടാം സ്ഥാനവും നേടി. മാടായി സി. എസ്. എ. കോളേജ് വിദ്യാര്‍ഥിനിയായ ടി.എസ്. അലീനയാണ് ടീം ക്യാപ്റ്റൻ

crime

കൊച്ചിയിൽ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞത് അമ്മ; കുറ്റം സമ്മതിച്ചു

കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്.

Published

on

എറണാകുളം പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അതിജീവിത ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ റോഡിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന അതിജീവിതയെയും അച്ഛനെയും അമ്മയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഫ്‌ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായെന്ന് സംശയമുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതിജീവിത കുറ്റം സമ്മതിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. റോഡിന് സമീപത്തെ മാലിന്യക്കുഴിയിലേക്ക് മൃതദേഹം എറിയാനായിരുന്നു വിചാരിച്ചതെങ്കിലും റോഡിലേക്ക് വീഴുകയായിരുന്നു.

കൊലപാതകവും പീഡനവും രണ്ട് കേസ് ആയി തന്നെ അന്വേഷിക്കും.അതിജീവിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അതിജീവിതയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

kerala

ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ലെന്ന് വി.ഡി. സതീശൻ

സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

Published

on

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല. പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സി.പി.എമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികള്‍.

പിണറായി വിജയനും സി.പി.എമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നില്‍ക്കുകയെന്നതാണ് എല്‍.ഡി.എഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍.ഡി.എഫില്‍ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍.ഡി.എഫ്. എന്‍.ഡി.എ ഘടകകക്ഷിയായ അതേ ജെ.ഡി.എസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യു.ഡി.എഫ് ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ തള്ളിപ്പറയാന്‍ എല്‍.ഡി.എഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണ്?

ആര്‍.എസ്.എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇ.പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍.ഡി.എഫ് അധഃപതിച്ചു. സി.പി.എമ്മിന്റെ ജീര്‍ണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം. ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

Continue Reading

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

Trending