Connect with us

News

വിജയ ‘തിലക’ മണിഞ്ഞ് ഇന്ത്യ; പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തി ഏഷ്യാ കപ്പ് കിരീടം നേടി ഇന്ത്യ

അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.

Published

on

കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും തിലകും സഞ്ജുവും ചേര്‍ന്ന് പടയെ പിടിച്ചുകയറ്റി, പിന്നീട് തിലകും ദുബെയും ചേര്‍ന്ന് വിജയത്തിലേക്ക് അടുപ്പിക്കുകയും ഒടുക്കം റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു എത്തിച്ചു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.

പാകിസ്ഥാനെതിരായ മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. പാക് താരം ഫഹീം അഷ്‌റഫ് ആണ് അഭിഷേക് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും പുറത്താക്കിയത്. ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.

തിലകും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ കരക്കെത്തിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും, മൂന്നു ഫോറുമാണ് തിലക് അടിച്ചെടുത്തത്. ഒരു സിക്‌സും രണ്ടു ഫോറും നേടിയ സഞ്ജുവിനെ 13ാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറില്‍ 12 റണ്‍സുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീല്‍ഡര്‍ ഹുസൈന്‍ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. 19ാം ഓവറില്‍ ദുബയെ വീഴ്ത്തി ഫഹീം അഷ്‌റഫ് പാക്കിസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending