ആറന്മുള; ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ വീണ ജോര്‍ജ് എംഎല്‍എ രംഗത്ത്. പെണ്‍കുട്ടിയുടെ കോവിഡ് ഫലം സെപ്തംബര്‍ അഞ്ചിന് രാവിലെ 9.47ന് ലഭിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് അയക്കാന്‍ 13 മണിക്കൂര്‍ വൈകി. വീഴ്ച ആരുടെ ഭാഗത്തുനിന്നായാലും അന്വേഷിക്കണമെന്നും വീണ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പീഡിപ്പിച്ചത്. രാത്രി 10 മണി കഴിഞ്ഞാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വന്നത്. ആംബുലന്‍സില്‍ ഡ്രൈവര്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു. പ്രതിയെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്നതിന്റെ തെളിവായി ഡ്രൈവറുടെ ശബ്ദരേഖയും പുറത്തുവന്നു. എംഎല്‍എയുടെ പ്രതികരണത്തോടെ ആരോഗ്യവകുപ്പിന് വലിയ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യകത്മാണ്.