Connect with us

News

വൈഭവിസം; ആരോണ്‍ ജോര്‍ജ്ജിന് ഫിഫ്റ്റി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില്‍ ആറ് വിക്കറ്റിന് 433 റണ്‍സ് അടിച്ച്കൂട്ടിയപ്പോള്‍ വലിയ സംഭാവന നല്‍കിയത് 95 പന്തില്‍ 171 റണ്‍സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി.

Published

on

ദുബൈ: അണ്ടര്‍19 ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആതിഥേയരായ യു.എ.ഇയെ 234 റണ്‍സിനാണ് ഇന്ത്യ തരിപ്പണമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതോവറില്‍ ആറ് വിക്കറ്റിന് 433 റണ്‍സ് അടിച്ച്കൂട്ടിയപ്പോള്‍ വലിയ സംഭാവന നല്‍കിയത് 95 പന്തില്‍ 171 റണ്‍സ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി. മറുപടി ബാറ്റിംഗില്‍ ഏഴ് വിക്കറ്റിന് 199 റണ്‍സ് നേടാനാണ് യു.എ.ഇക്കായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര ഇതിഹാസമായ വൈഭവ് അസാധാരണ പ്രകടനമാണ് ഇന്നലെയും നടത്തിയത്. 14 കുറ്റന്‍ സിക്‌സറുകള്‍ നിറം പകര്‍ന്ന കിടിലന്‍ ഇന്നിംഗ്‌സ്. കേവലം 95 പന്തുകളില്‍ നിന്നായിരുന്നു ഈ ഇന്നിംഗ്‌സ്. ഒരു സിക്‌സറും കൂടി സ്വന്തമാക്കിയിരുന്നെങ്കില്‍ യൂത്ത് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റുവും വലിയ വ്യക്തിഗത സ്‌ക്കോറും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 2002 ല്‍ ടോന്റണില്‍ ഇംഗ്ലണ്ട്യൂത്തിനെതിരെ അനായിന്റെ 177 നേടിയ റെക്കോര്‍ഡാണ് തകര്‍ച്ചക്ക് അരികിലുണ്ടായിരുന്നത്. പതിനാല് വയസ് മാത്രം പ്രായമുള്ള ബിഹാര്‍ കൗമാരക്കാരന്‍ ഒമ്പത് തവണ പന്ത് അതിര്‍ത്തിയും കടത്തി. മുപ്പ ത്തിമൂന്നാമത് ഓവറില്‍ പാഡില്‍ സ്വീപ്പിന് ശ്രമിക്കവെയായിരുന്നു അദ്ദേഹം പുറത്തായത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദോഹയില്‍ വെച്ച് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ 42 പന്തില്‍ നിന്നും വൈഭവ് 144 റണ്‍സ് നേടിയത്. 12 പന്തില്‍ നിന്നായിരുന്നു അന്നത്തെ സെഞ്ച്വറി. പുരുഷ ടി20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇതായിരുന്നു. മുഷ്താഖ് അലി ടി20 യില്‍ ബിഹാറിന് വേണ്ടി 61 പന്തില്‍ കഴിഞ്ഞ ദിവസമാണ് വൈഭവ് സെഞ്ച്വറി നേടിയത്. ഇന്നലെ നായകന്‍ ആയുഷ് മാത്രേയെ (4) വേഗത്തില്‍ നഷ്ടമായതിന് പിറകെയായിരുന്നു മലയാളി താരം ആരോണ്‍ ജോര്‍ജ് (69), വിഹാന്‍ മല്‍ഹോത്ര (69) എന്നിവരെ സാക്ഷി നിര്‍ത്തി വൈഭവ് അടിച്ചുതകര്‍ത്തത്. കോട്ടയത്തുകാരനായ ആരോണ്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറു മുള്‍പ്പെടെയാണ് അര്‍ധശതകം നേടിയത്. മറുപടി ബാറ്റിംഗില്‍ 50 റണ്‍സ് നേടിയ പ്രിഥ്‌വി മധു മാത്രമാണ് യു.എ.ഇ നിരയില്‍ പൊരുതിയത്. വൈഭവ് ഉള്‍പ്പെടെ ഒമ്പത് പേരാണ് പന്തെറിഞ്ഞത്.

kerala

സഹോദരിയോട് മോശമായി സംസാരിച്ചു; തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു

അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

Published

on

തൃശൂര്‍ പറപ്പൂക്കരയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടില്‍ മദനന്റെ മകന്‍ അഖില്‍ (28 ) ആണ് മരിച്ചത്. അയല്‍വാസിയായ രോഹിത്ത് ആണ് കുത്തിയത് ,സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Continue Reading

kerala

ലൈംഗികാതിക്രമ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി കുഞ്ഞുമുഹമ്മദ്

കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാ മ്യാപേക്ഷ നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി വിഷയത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പ രാതി നല്‍കിയത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് അടുത്തയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാജ്യാന്തര ചലച്ചിത്രമേള നട ക്കുന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ചലച്ചിത്രമേളയ്ക്ക് ശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ.

നവംബര്‍ ആറിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്ന ത്. ഐഎഫ്എഫ്‌കെയിലേക്ക് സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങളായിരുന്നു ഇരുവരും. സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടലിലെത്തിയപ്പോള്‍ കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈ മാറിയത്. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ എട്ടിനും, തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. ഭാരതീയ ന്യായസംഹിതയിലെ 74, 75 (1) വകുപ്പുകളാണ് പി.ടി കു ഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവദിവസം ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്ത മാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

കേരളത്തില്‍ ആര് ജനവിധി നേടും? വോട്ടെണ്ണല്‍ ഉടന്‍; അന്തിമഫലം 11 മണിയോടെ

രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്.

Published

on

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനം വിധിയെഴുതിയത്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ പരാജയവും പ്രധാന ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമാണ് യു.ഡി.എഫ് നേത്യത്വത്തില്‍ നടന്നത്.

244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും

Continue Reading

Trending