മുംബൈ: ക്യാമറക്കു മുന്നില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ബോളിവുഡ് നടനാണ് വിവേക് ഒബ്‌റോയി. ആരെയും അത്ഭുതപ്പെടുത്തുന്ന തുടക്കം.

റാം ഗോപാല്‍ വര്‍മ കൂട്ടുക്കെട്ടിലൂടെ താരമായി മാറിയ വിവേകിന് ചുരുങ്ങിയ കാലം കൊണ്ടു തന്നെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ ചുവടുവെപ്പുകള്‍ പിഴച്ച് ക്യാമറക്കു മുന്നില്‍ നിന്ന് അകന്ന ഒബ്‌റോയി തന്റെ സിനിമാ ജീവിതത്തിനേറ്റ തിരിച്ചടി വെളിപ്പെടുത്തിയിരിക്കുകയാണ്.

vivek-oberoi-with-aishwarya-rai

താരസുന്ദരി ഐശ്വര്യ റായിയുമായുള്ള പ്രണയമാണ് തന്റെ കരിയര്‍ തകര്‍ത്തതെന്നാണ് വിവേക് പറയുന്നത്.

സല്‍മാന്‍ ഖാനുമായുള്ള പ്രണയം തകര്‍ന്ന് നിന്ന സമയത്താണ് വിവേക് ഐശ്വര്യയുമായി സൗഹൃദത്തിലായത്.

‘ഐശ്വര്യയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ എന്നെ ഭീഷണിപ്പെടുത്തുന്നതായി വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തി. ഇതോടെ ഐശ്വര്യ അകലാന്‍ തുടങ്ങി. നിരാശയിലായ ഞാന്‍ ലഭിച്ച ഒട്ടേറെ സിനിമകളില്‍ നിന്ന് പിന്മാറി.

സിനിമയില്‍ തിളങ്ങി നിന്ന സമയത്തുണ്ടായ ഭീഷണി എന്നെ മാനസികമായി തകര്‍ക്കുകയായിരുന്നു. പല ഓഫറുകളും വേണ്ടെന്നു വെച്ചു. ആ സിനിമകളില്‍ പലതും വമ്പന്‍ ഹിറ്റായി. എടുത്ത തീരുമാനങ്ങള്‍ പലതും തെറ്റായി.

വന്‍ ഹിറ്റാകുമെന്ന് കരുതി ചെയ്ത സിനിമകള്‍ തിയറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ടു.’-വിവേക് ഒബ്‌റോയി പറഞ്ഞു. അജിത്തിനൊപ്പം വേഷമിട്ട വിവേഗം സിനിമയുടെ വിജയാഘോഷ വേളയിലാണ് താരം ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.

ajith-vivek-oberoi