Connect with us

kerala

ഫയര്‍ഫോഴ്സില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാഡമിയില്‍ തൊഴിലധിഷ്ഠിത സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നു.

Published

on

തിരുവനന്തപുരം: കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാഡമിയില്‍ തൊഴിലധിഷ്ഠിത സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നു. നാല് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്്ഡ് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ഫീല്‍ഡ് തലത്തില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന രണ്ടു മാസത്തെ ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍ എന്നിവയാണ് തൃശൂരിലെ അക്കാഡമിയില്‍ പഠിപ്പിക്കുക.

അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി. കോഴ്സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക. സ്ത്രീ പുരുഷ ഭേദമന്യേ പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 20 വയസ് പൂര്‍ത്തിയായ 35 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്‌സുകളാണ് അക്കാഡമി ആവിഷ്‌കരിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയും വിധത്തിലാവും മൂന്നു കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്‌സ് പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങള്‍ fire.kerala. gov.in പ്രസിദ്ധീകരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അല‌ർട്ട്, കാണാതായ 2 പേർക്കായി തിരച്ചിൽ, ജാഗ്രതാ നിര്‍ദ്ദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

Published

on

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പുലര്‍ച്ചെ മുതല്‍ പലയിടത്തും മഴ ലഭിച്ചു. അതേസമയം രാവിലെ പല ജില്ലകളിലും കാര്യമായ മഴയില്ലായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പത്തനംതിട്ടയിലെ മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ടു 2 പേരെ കാണാതായി. മീന്‍ പിടിക്കാന്‍ പോയ 63 കാരന്‍ ഗോവിന്ദനെയാണ് പള്ളിക്കല്‍ ആറ്റില്‍ കാണാതായത്. ബീഹാര്‍ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി. സ്‌കൂബ സംഘം ഇന്നും തിരച്ചില്‍ തുടരും. രാത്രി വൈകിയും പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിംഗും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങള്‍ക്കായി രാത്രി യാത്ര ചെയ്യേണ്ടവര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

‘തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി’; അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് കെ സുധാകരൻ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

Published

on

തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരന്‍. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

പാവം ഇപി എന്ന് സുധാകരന്‍ പരിഹസിച്ചു. ഇത് സിപിഎമ്മിനുള്ള തിരിച്ചടിയാണ്. സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടും. ഖാര്‍ഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. തന്നെ വേട്ടയാടാന്‍ ശ്രമിച്ചു. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കി. ഇത് കാത്തിരുന്ന വിധിയാണ്. തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. രാഷ്ട്രീയത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. അതിനേറ്റ തിരിച്ചടിയാണ് വിധി എന്നും അദ്ദേഹം പറഞ്ഞു.

1995 ഏപ്രില്‍ 12നാണ് ട്രെയിനില്‍ വെച്ച് ഇപി ജയരാജനെ വധിക്കാന്‍ ശ്രമമുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളില്‍ വെച്ചാണ് വധശ്രമം ഉണ്ടായത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണകോടതി ശിക്ഷിച്ചിരുന്നെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

തുടര്‍ന്ന് 2016ലാണ് കേസില്‍ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്ന് കെ സുധാകരന്‍. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു കേസെന്ന് അദ്ദേഹം പ്രതികരിച്ചു. കൊലയാളി എന്ന് വിളിച്ച സിപിഎമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ ആരോപണം സിപിഎമ്മിന്റെ ആസൂത്രിത നുണയായിരുന്നുവെന്ന് വിടി ബല്‍റാം പ്രതികരിച്ചു. ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Education

ചന്ദ്രിക എജ്യു എക്‌സല്‍; വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നത്: അഡ്വ പി.എം.എ സലാം

തുഞ്ചന്‍ പറമ്പില്‍ എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

Published

on

ചന്ദ്രിക നടത്തി വരുന്ന എജ്യു എക്‌സല്‍ വിജയമുദ്ര പരിപാടി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എം.എ സലാം പറഞ്ഞു.

തുഞ്ചന്‍ പറമ്പില്‍ എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിവിധ ജില്ലകളില്‍ നടത്തുന്ന എജ്യു എക്‌സല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ആകര്‍ഷിച്ചു കഴിഞ്ഞു.

ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ ജാലകവും പ്രതിഭകള്‍ക്ക് ആദരവും ഒരുക്കുക വഴി ചന്ദ്രിക വിദ്യാഭ്യാസ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണാധ്യായമാണ് രചിച്ചിരിക്കുന്നത്.

ഒരു കുടക്കിഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി വിദേശ സര്‍വകലാശാലകളെയുള്‍പ്പെടെ കുറിച്ച് പഠിക്കാനുള്ള അവസരമൊരുക്കിയത് ശ്രദ്ധേയമാണെന്ന് പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending