മലപ്പുറം: തോല്‍ക്കാന്‍ വേണ്ടി ബി.ജെ.പി കൊണ്ടുവന്ന് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ ഓര്‍ത്ത് ദുഖമുണ്ടെന്ന വി.എസ് അച്യുതാനന്ദന്‍. മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ്.

ഉള്ളിയെന്ന വ്യാജേന ബീഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും മലപ്പുറത്തുകാര്‍ക്ക നല്ല ബീഫ് വിതരണം ചെയ്യുമെന്ന സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫിന്റേത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകും മലപ്പുറം വിധിയെഴുത്തെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മലപ്പുറത്തെത്തിയ ഭരണപരിഷ്‌കാര ചെയര്‍മാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ആഞ്ഞടിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസും കുറ്റിപ്പുറത്തെ പരാജയവുമെല്ലാം ഓര്‍മിപ്പിച്ചായിരുന്നു വി.എസ് പ്രചരണദിനം ആഘോഷിച്ചത്.