വി.ടി ബല്‍റാം

സിവിൽ സർവ്വീസിൽ നിന്ന് പിണറായി വിജയൻ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് സിപിഎം പിന്തുണയിൽ എംഎൽഎ ആക്കിയ ഒരാൾ ഇന്ന് നരേന്ദ്രമോഡി സർക്കാരിൽ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവർ പരസ്പരം വിരുന്നൂട്ടുന്ന ”ദീർഘകാല സുഹൃത്തു”ക്കളുമാണ്.

ആ വിജയനെ ഓഡിറ്റ് ചെയ്യാൻ ധൈര്യമില്ലാത്ത ഊളകളാണ് സർക്കാർ പണമെടുത്ത് സുപ്രീം കോടതി വരെ കേസ് നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിച്ചതിനെതിരെ അന്ന് പ്രതികരിച്ചവർക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്. റിട്ടയർമെന്റിന് ശേഷം അയാൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനുമൊക്കെ ഉത്തരവാദിത്തം അയാൾക്ക് മാത്രം. പക്ഷേ ത്രികാലജ്ഞാനം വച്ച് അത് മുൻകൂട്ടിക്കണ്ടുകൊണ്ടാണ് നിങ്ങൾ സർവ്വീസിലിരിക്കുമ്പോൾ അയാളെ വേട്ടയാടിയതെന്ന് പറഞ്ഞാൽ അത് അന്തം കമ്മികൾക്ക് മാത്രം വിഴുങ്ങാൻ കഴിയുന്ന ന്യായമാണ്. പ്രത്യേകിച്ചും അതിന് ശേഷം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നോമിനിയെ ആണെന്ന യാഥാർത്ഥ്യം കൺമുന്നിൽ നിൽക്കുമ്പോൾ.