വാളയാര്‍: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. ഇവിടെ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹാരസമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ കണ്ടതായി നടിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ കുറ്റപ്പെടുത്തി.

14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. എസ്.ഐ.ചാക്കോയെയും ഡിവൈഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം.

ആലത്തൂര്‍ എം.പി.രമ്യാഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവര്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്.