Connect with us

kerala

വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ പരാതി ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്‌

മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന്‍ മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു

Published

on

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ പരാതി ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ പ!ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന്‍ മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു.

സംഭവത്തില്‍ ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു ആരോപണം. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ പണികളുടെ ഭാഗമായി ഓടപണിതപ്പോള്‍ ഈ കെട്ടിടത്തിനു മുന്നില്‍ വളച്ചു പണിതത്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ എത്തി തടഞ്ഞതോടെയാണ് വിവാദമായത്.

12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.നാൽപതുകോടി രൂപ ചെലവിട്ടാണ് റോഡ് നിർമാണം നടക്കുന്നത്.

Trending