കല്‍പ്പറ്റ: നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയതിനെ തുടര്‍ന്ന് ചരിഞ്ഞ വയനാട്ടിലെ മൂന്നു നില കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കി. രാത്രി വൈകിയാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. കോഴിക്കോട് നിന്ന് കല്‍പറ്റയിലേക്ക് സിമന്റുമായി വരികയായിരുന്ന ലോറി, ആദ്യം ഒരു ട്രാവലറില്‍ ഇടിച്ച ശേഷം ലോറി ബില്‍ഡിങ്ങിലേക്ക് പാഞ്ഞു കയറുകയായിരുന്നു. വെള്ളാരംകുന്ന് പെട്രോള്‍ പമ്പിന് സമീപത്തുള്ള വിന്‍ഡ് ഗേറ്റ് എന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നത്.

ലോറി െ്രെഡവര്‍ കോഴിക്കോട് മീഞ്ചന്ത അരിക്കനാട് സ്വദേശി പാലാട്ട് ഗൗതമിന് (70) പരിക്കേറ്റു. കോഴിക്കോട്ടു നിന്ന് ജെസിബിയും മറ്റും എത്തിച്ചാണ് കെട്ടിടം പൊളിച്ചുമാറ്റിയത്.