കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ് സംസാരിക്കുമ്പോള്‍
നിലപാട് വ്യക്തമാക്കി ഐ.സി.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം ‘അവള്‍ക്കൊപ്പം’ എന്നാക്കിയാണ് സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന ഐ.സി.യു അവളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
കവര്‍ ചിത്രം പോസ്റ്റ്ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കകം രണ്ടായിരത്തഞ്ഞൂറോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധിയാളുകളും ഇതിനോടകം അവള്‍ക്കൊപ്പം എന്ന ടാഗ്ലൈനോട് ഫേസ്ബുക്കില്‍ പോസ്റ്റുകളുമായെത്തിയിട്ടുണ്ട്.

വുമണ്‍ ഇന്‍ സിനിമ കളക്ടീവാണ് ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്ലൈന്‍ പ്രത്യക്ഷപ്പെടുന്നത്. പുരസ്‌കാര ദാന ചടങ്ങിനു മുന്‍പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ‘അവള്‍ക്കൊപ്പം’ എന്ന പേരില്‍ ഒപ്പു ശേഖരണം നടത്തിയിരുന്നു. പിന്നീട് വേദിയില്‍ നൃത്തമവതരിപ്പിച്ച റിമ കല്ലിങ്കല്‍ അവള്‍ക്കൊപ്പമെന്ന ബാനറുമായിട്ടായിരുന്നു വേദിയിലെത്തിയത്. റിമാന്‍ഡിലുള്ള ദിലീപിനെ കാണാന്‍ പ്രമുഖ താരങ്ങളും ദിലീപിന് പിന്തുണയര്‍പ്പിച്ച മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളും രംഗത്തെത്തിയതോടെയാണ് ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്ന് വീണ്ടും വിളിച്ച് പറഞ്ഞ് കൊണ്ട് സ്ത്രീ കൂട്ടായ്മ രംഗത്ത് വന്നത്.

ഇരയുടെ നീതിക്കായി ‘അവള്‍ക്കൊപ്പം ‘ എന്ന ക്യാമ്പയിന്‍ നിങ്ങള്‍ ഏറ്റെടുക്കുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട ടബ്ല്യ.സി.സി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു അതിന്റെ പിന്നാലെയാണ് ഐ.സി.യു നിലപാട് വ്യക്തമാക്കിയ്ത്. നിരവധിയാളുകളും ഇതിനോടകം അവള്‍ക്കൊപ്പം എന്ന ടാഗ്ലൈനോട് ഫേസ്ബുക്കില്‍ പോസ്റ്റുകളുമായെത്തിയിട്ടുണ്ട്.