india
‘ഗ്യാരന്റി’യോടെ പറയാം, മോദി ഭരണഘടന വായിച്ചിട്ടില്ല: രാഹുൽ ഗാന്ധി
കഴിഞ്ഞ 10 വർഷത്തിനിടെ, എത്ര കാർഷിക വായ്പകൾ എഴുതിത്തള്ളിയെന്ന് മോദിയോട് ജനങ്ങൾ ചോദിക്കണം -രാഹുൽ പറഞ്ഞു.

ഭരണഘടനയെ തകർക്കാൻ ബി.ജെ.പിയും ആർ.എസ്.എസും വിശ്രമമില്ലാതെ ശ്രമിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ഗോണ്ഡിയയിൽ മഹാ വികാസ് അഘാഡി (എം.വി.എ)യുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പോലും ഭരണഘടന വായിച്ചിട്ടില്ലെന്ന് ‘ഗ്യാരന്റി’യോടെ തനിക്ക് പറയാനാകുമെന്ന് പറഞ്ഞ രാഹുൽ, അദ്ദേഹം വായിച്ചിരുന്നെങ്കിൽ ഉള്ളടക്കത്തെ ആദരിക്കുമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ, എത്ര കാർഷിക വായ്പകൾ എഴുതിത്തള്ളിയെന്ന് മോദിയോട് ജനങ്ങൾ ചോദിക്കണം -രാഹുൽ പറഞ്ഞു.
india
യുപിയില് പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില് സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്ത്തിയാകാത്ത ദളിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില് 15കാരന് ഉള്പ്പെടെ മൂന്നുപേര് പിടിയില്.
പത്താം ക്ലാസ് വിദ്യാര്ഥിയായ പെണ്കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്കുട്ടിയെ സ്കൂളില്കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില് കയറ്റുകയായിരുന്നു. വഴിയില് വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില് കയറി. തുടര്ന്ന് ഇവര് പെണ്കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള് പെണ്കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതായി അഡീഷണല് പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്ഥികള് നല്കിയ ഹര്ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന് അസൗകര്യം നേരിട്ടിരുന്നു. ഹര്ജി പരിഗണിച്ച കോടതി നാഷണല് ടെസ്റ്റിംഗ് ഏജന്സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ് 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്, തിരുവള്ളൂരില് നിന്നുള്ള സായ് പ്രിയ, റാണിപേട്ടില് നിന്നുള്ള അക്ഷയ എന്നിവരുള്പ്പെടെ 13 പേരാണ് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചത്.
india
പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കി; ടാവല് ബ്ലോഗര് ഉള്പ്പെടെ ആറ് പേര് അറസ്റ്റില്
‘ട്രാവല് വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല് നടത്തിയിരുന്ന ജ്യോതി മല്ഹോത്രയാണ് പ്രതികളിലൊരാള്.

പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല് ബ്ലോഗര് ഉള്പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്ക്കുണ്ട്. അവര് പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
‘ട്രാവല് വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല് നടത്തിയിരുന്ന ജ്യോതി മല്ഹോത്രയാണ് പ്രതികളിലൊരാള്. ഇവര് 2023ല് ഏജന്റുമാര് വഴി വിസ നേടിയ ശേഷം പാകിസ്താന് സന്ദര്ശിച്ചതായി ഉദ്യോഗസ്ഥര് വെളിപ്പെടുത്തി. ഇന്ത്യന് സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള് അവര് പങ്കുവെച്ചതായും സോഷ്യല് മീഡിയയില് പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്ശിപ്പിച്ചതായും അന്വേഷണ ഏജന്സി വ്യക്തമാക്കി.
പഞ്ചാബിലെ മലേര്കോട്ലയില് നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന് വിസക്ക് അപേക്ഷിക്കാന് ഗുസാല ന്യൂഡല്ഹിയിലെ പാകിസ്താന് ഹൈക്കമീഷനെ സന്ദര്ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്കിയതായും ഉദ്യോഗസ്ഥര് പറഞ്ഞു. കേസില് അറസ്റ്റിലായ മറ്റുള്ളവര് ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india2 days ago
രാഷ്ട്രപതിയും ഗവര്ണര്മാരും ബില്ലുകള് അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന് കഴിയുമോ?: ദ്രൗപതി മുര്മു
-
india2 days ago
ജമ്മുകശ്മീരില് ഏറ്റുമുട്ടല്: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ പരാമര്ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്എക്കെതിരെ പരാതി