News
‘ഈ ആക്രമണകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില് നിന്ന് ഞങ്ങള്‍ പിറകോട്ടുപോകില്ല, ഡബിള്‍ മടങ്ങായി തിരിച്ചടിക്കും’; ട്രംപിന് ഹൂതികളുടെ താക്കീത്
സ്ഥൈര്യമുള്ള യമന്‍ ജനതക്ക് ഞങ്ങള്‍ ഉറപ്പു നല്കുന്നു. അക്രമികളെ പ്രൊഫഷണലും വേദനാജനകവുമായ രീതിയില്‍ ഞങ്ങള്‍ ശിക്ഷിക്കും.

ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക്
ശക്തമായ ഭാഷയില്‍ മറുപടി. ഇതു കൊണ്ടൊന്നും ഗസ്സക്ക് പിന്തുണ നല്കുന്നതില് നിന്ന് തങ്ങളെ പിന്തിരിപ്പിക്കാമെന്ന് യു.എസ് കരുതേണ്ടതില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പ്രതികരിച്ചു.
‘സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. ഇതുകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍നിന്ന് ഞങ്ങള്‍ പിന്മാറില്ല. പകരം കൂടുതല്‍ ശക്തമായി തിരിച്ചടിക്കും. സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും. നിങ്ങളുടെ സാഹചര്യം കൂടുതല്‍ വഷളാവും’ ഹൂതികള്‍ യു.എസിന് താക്കീത് നല്കുന്നു.
സ്ഥൈര്യമുള്ള യമന്‍ ജനതക്ക് ഞങ്ങള്‍ ഉറപ്പു നല്കുന്നു. അക്രമികളെ പ്രൊഫഷണലും വേദനാജനകവുമായ രീതിയില്‍ ഞങ്ങള്‍ ശിക്ഷിക്കും. തൂഫാനുല്‍ അഖ്സയില്‍ സയണിസ്റ്റ് ഭീകര രാജ്യത്തിന് സംഭവിച്ചതു പോലെ അമേരിക്കക്കും പരാജിതരായ അപമാനത്തോടെ പിന്‍വാങ്ങേണ്ടി വരും എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്കുന്നു ഹൂതി വക്താവ് ആവര്‍ത്തിച്ചു. അമേരിക്കയുടേയും ഇസ്രാഈലിന്റേയും നിലപാടുകളെ നേരിടുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയുടെ ഉപരോധം പിന്‍വലിക്കുകയും അവര്‍ക്ക് മാനുഷി കസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നാവികാക്രമണം തുടരും. യമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ ചെങ്കടലിലെ സൈനികവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. ഇത് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ത്തുന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ താക്കീതിന് പിന്നാലെയാണ് യമനിലെ യു.എസ് വ്യോമാക്രണം. ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ എന്ന് യു.എസ് അവകാശപ്പെടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. 23 പേരാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു ആക്രമണമെന്ന് യമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘നരകം പെയ്യും’ എന്നാണ് ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഹൂതികള്‍ക്ക് പ്രധാന പിന്തുണ നല്കുന്ന ഇറാനെയും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ‘ഹൂതികള്‍ക്ക് ഇറാന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,’ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചതിന് ലോകരാജ്യങ്ങളുടെയെല്ലാം അഭ്യര്‍ഥനയും എതിര്‍പ്പും വകവെക്കാതെ ഗസ്സയില്‍ വീണ്ടും ആക്രമണതാണ്ഡവം തുടരുകയാണ് ഇസ്രാഈല്‍. കഴിഞ്ഞ ദിവസം ബൈത്ത് ലാഹിയയില്‍ നടത്തിയ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala21 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
india3 days ago
ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്