Connect with us

kerala

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് ; കേരളത്തിൽ അടുത്ത 5 ദിവസം മഴ

നാളെ ന്യുനമർദ്ദമായും ഞായറാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Published

on

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ ന്യുനമർദ്ദമായും ഞായറാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിയും മിന്നലും ഉണ്ടാകും.

Trending