Connect with us

News

റഷ്യയെ വീര്‍പ്പുമുട്ടിച്ച് പാശ്ചാത്യ ഉപരോധം;കല്‍ക്കരി ഇറക്കുമതി നിര്‍ത്തും

റഷ്യന്‍ നയതന്ത്രജ്ഞരെ നോര്‍വേ പുറത്താക്കി

Published

on

കീവ്: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളുമായി പാശ്ചാത്യ ശക്തികള്‍ പിടിമുറുക്കുന്നു. എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിര്‍ത്തി റഷ്യയെ സാമ്പത്തികമായി കൂടുതല്‍ വീര്‍പ്പുമുട്ടിക്കാനുള്ള പദ്ധതികളാണ് യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. കല്‍ക്കരി ഇറക്കുമതി നിര്‍ത്തിവെക്കാനും നീക്കമുള്ളതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. ഇതോടെ ശിക്ഷാ നടപടികള്‍ അവസാനിച്ചെന്ന് സമാധാനിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ റഷ്യയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദമിദ്രി മെദ്‌വദേവ് പറഞ്ഞു. കോടതികളില്‍ എണ്ണമറ്റ കേസുകളെ നേരിടേണ്ടിവരുമെന്ന് റഷ്യയുടെ എതിരാളികള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അന്താരാഷ്ട്ര കോടതികളിലും യു.എസ്, യൂറോപ്യന്‍ കോടതികളിലും അവര്‍ മറുപടി പറയേണ്ടിവരുമന്ന് മെദ്‌വദേവ് വ്യക്തമാക്കി.

അതേസമയം യുക്രെയ്‌ന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്. സാമ്പത്തിക, നയതന്ത്ര തലങ്ങളില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്നത്. ഓസ്ലോയിലെ റഷ്യന്‍ എംബസിയില്‍നിന്ന് മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ നോര്‍വേ പുറത്താക്കി. നയതന്ത്ര പദവിക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നതെന്ന് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു. റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് യുക്രെയ്ന്‍ അംബാസഡറോട് ഹംഗറി വിശദീകരണം തേടി. യുദ്ധത്തില്‍ അഭയാര്‍ത്ഥികളായ പതിനായിരങ്ങളെ സ്വീകരിക്കുകയും യുക്രെയ്‌ന്റെ പരമാധികാരം അംഗീകരിക്കുകയും ചെയ്തിട്ടും ഹംഗറിയുടെ നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

Trending