ഇന്നത്തെ കാലത്ത് ഏറ്റവും വലിയ പ്രചാരണായുധങ്ങള്‍ സോഷ്യല്‍ മീഡിയകളാണ്. എനൗണ്‍സ്‌മെന്റ് വാഹനങ്ങളും കവല പ്രസംഗങ്ങളും പാട്ടുവണ്ടികളുമൊക്കെയാണ് മുമ്പ് പ്രചാരണരംഗത്തെ താരങ്ങള്‍. എന്നാല്‍ ഇന്ന് ഇതിനെയൊക്കെ മറികടന്ന് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനാണ് നിര്‍ണായക സ്വാധീനമുള്ളത്. സോഷ്യല്‍ മീഡിയ പ്രചാരണം നിയന്ത്രിക്കാന്‍ വേണ്ടി മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയ വാര്‍ റൂമുകള്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍ ലഭിക്കുന്ന ‘സ്റ്റിക്കര്‍ഹണ്ട്’ എന്ന മൊബൈല്‍ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ മൊബൈല്‍ ആപ്പിലൂടെ വളരെ ലളിതമായി തന്നെ സ്വന്തം വാട്‌സ്ആപ്പിലേക്ക് ഈ സ്റ്റിക്കറുകള്‍ ആഡ് ചെയ്ത് സൗജന്യമായി തന്നെ ആര്‍ക്കും അയക്കാന്‍ കഴിയും.

കസ്റ്റമൈസ് ചെയ്ത് ഈ മൊബൈല്‍ ആപ്പിലൂടെ തന്നെ ഏതൊരാള്‍ക്കും സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന ഓപ്ഷനും ലഭ്യമാണ്. ജനുവരി ഒന്ന് മുതല്‍ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റിക്കറുകളും, പിറന്നാള്‍, വിവാഹം, വാര്‍ഷികങ്ങള്‍, സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങള്‍, ഇവന്റുകള്‍ തുടങ്ങിയ എല്ലാ സന്ദര്‍ഭങ്ങള്‍ക്കുമുള്ള സ്റ്റിക്കറുകള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. ബിഗ്മേക്കര്‍ ബ്രാന്‍ഡ് സൊലൂഷന്‍ ആണ് ‘സ്റ്റിക്കര്‍ ഹണ്ട് ‘ വാട്‌സാപ്പ് സ്റ്റിക്കേഴ്‌സ് എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നത്.