കോഴിക്കോട്: മോഷ്ടാക്കള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയില്‍ കാലികമായ മാറ്റം കാണാറുണ്ട് . എന്നാല്‍ മോഷ്ടിക്കുന്ന വസ്തുവിലുള്ള താല്‍പര്യവും മാറുന്നതാണ് പുതിയ കാഴ്ച.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവത്തില്‍ കാറിന്റെ നാലു ടയറുകള്‍ മാത്രമാണ് കള്ളന്‍ കൊണ്ടു പോയത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നസ്രുവിന്റേതായിരുന്നു വാഹനം. ഓഫീസില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിന്റെ ടയറുകള്‍ മാത്രം മോഷ്ടിച്ചത് കേള്‍ക്കുന്നവര്‍ക്കും കൗതുകമായി തോന്നി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു മോഷണം.
മുഹമ്മദ് നസ്‌റു പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.