kerala
കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തുകൊണ്ട്?; പിണറായി വിജയന്റേത് ഇരട്ടനീതി: വി.ഡി സതീശന്‍.
കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്.

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റേത് ഇരട്ടനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണം അടിവരയിടുന്ന നടപടികളാണ് അടുത്തിടെയുണ്ടായ എല്ലാ സംഭവങ്ങളിലുമുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണത്തില്‍ ബെന്നി ബഹ്നാന്‍ എം.പി ഡി.ജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും അന്വേഷണത്തിന് തയാറായില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള കമ്പനികളെ സംബന്ധിച്ചുള്ള ആരോപണങ്ങളിലും കേസെടുത്തില്ല. കോവിഡ് മഹാമാരി കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ച്ചേസ് കൊള്ളയിലും കേസില്ല. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ പെണ്‍കുട്ടി സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെയോ അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനെതിരെയോ പരാതി നല്‍കിയിട്ടും കേസില്ല. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍മാരോട് സംസ്ഥാനത്തെ ഉന്നതനായ ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി എല്‍.ഡി.എഫ് ഘടകകക്ഷി നേതാവ് കൂടിയായ ശ്രേയാംസ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. അതേസമയം ദേശാഭിമാനി വാര്‍ത്തയെ അടിസ്ഥാനമാക്കി ആലപ്പുഴയിലെ കെ.എസ്.യു നേതാവിനെതിരെ കേസെടുത്തു. വ്യാജ വാര്‍ത്തക്കെതിരെ കെ.എസ്.യു നേതാവ് നല്‍കിയ പരാതിയില്‍ കേസില്ല. സമരം ചെയ്ത എം.എസ്.എഫ് നേതാക്കള്‍ക്ക് പൊലീസ് കൈവിലങ്ങണിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. എഴുതാത്ത പരീക്ഷ ജയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. സി.പി.എം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ നിരന്തര വെളിപ്പെടുത്തലുണ്ടായിട്ടും കേസെടുത്തില്ല. ഇത് ഇരട്ടനീതിയാണ് അദ്ദേഹം തുറന്നടിച്ചു.
സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയ ഇ.പി. ജയരാജനാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത്. ഇ.പി. ജയരാജന്റെ ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പഴയ ദേശാഭിമാനി പത്രത്തിനു വേണ്ടി, ലോട്ടറി മാഫിയ രാജാവായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് ഡ്രാഫ്റ്റ് വാങ്ങിച്ചതാണ്, രണ്ടു കോടി രൂപയുടെ ഡ്രാഫ്റ്റ്. എന്നിട്ടാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ അതേ ജയരാജന്‍ വരുന്നത്. പാര്‍ട്ടി വേദിയില്‍വെച്ചാണ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജയരാജനെതിരേ ഗുരുതര ആരോപണമുണ്ടായത്. ആ ജയരാജനാണ് ഞങ്ങള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത്.
കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്. പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ഒരു സംഘം, അവര്‍ക്കെതിരായ വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുന്നു. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിനെതിരായി രാഷ്ട്രീയമായും നിയമപരമായും പോരാടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
മുന്‍ ഡ്രൈവറുടെ മൊഴിയില്‍ കെ. സുധാകരനെതിരെ കേസെടുക്കുന്നവര്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി രൂപ പിണറായി വിജയന്‍ കാറില്‍ കൊണ്ടു പോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ഡ്രൈവറുടെ മൊഴിയേക്കാള്‍ എത്രയോ വിശ്വസനീയമാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തലില്‍ കേസെടുക്കാതെ ശക്തിധരനെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ഹീനമായ സൈബര്‍ ആക്രമണമാണ് എല്ലാവര്‍ക്കും എതിരെ നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ എന്ത് പറഞ്ഞാലും അപ്പോള്‍ കേസെടുക്കും. ദേശാഭിമാനി പത്രം എല്ലാദിവസവും എനിക്ക് വേണ്ടി പ്രത്യേകമായി പേജ് മാറ്റിവച്ചിരിക്കുകയാണ്. ദുബായിലെ ഹോട്ടലില്‍ നിക്ഷേപമുണ്ടെന്നും ഖത്തറിലെ വ്യവസായിയുമായും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇവരുമായൊക്കെ എന്നേക്കാള്‍ കൂടുതല്‍ ബന്ധം പിണറായി വിജയനും എം.വി ഗോവിന്ദനുമുണ്ട്. ഒരു ബന്ധവുമില്ലെന്ന് ദേശാഭിമാനി പറഞ്ഞാല്‍ അതിന് തെളിവ് തരാം. അവരെയൊന്നും ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. ഹോട്ടലില്‍ ഓഹരി ഉണ്ടെന്ന് തെളിയിച്ചാല്‍ ആ പണം മുഴുവന്‍ ദേശാഭിമാനിക്ക് നല്‍കും. വാര്‍ത്തയെ നിയമപരമായി നേരിടാന്‍ ഉദേശിക്കുന്നില്ല. ഒരാള്‍ മൊഴി കൊടുത്തെന്ന രീതിയിലുള്ള വാര്‍ത്തയില്‍ എന്ത് ചെയ്യാന്‍ കഴിയും? അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഒരു കര്‍ഷകരുമില്ല. നാളീകേര സംഭരണം മുടങ്ങി. നെല്‍ കര്‍ഷകര്‍ക്ക് ആയിരം കോടി രൂപ കൊടുക്കാനുണ്ട്. റേഷന്‍ വിതരണം സ്തംഭിച്ചിട്ട് രണ്ട് വര്‍ഷമായി. കൊള്ളസംഘങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ സര്‍ക്കാര്‍ മോദിയെ അനുകരിക്കുകയാണ്. ഇതൊരു തീവ്രവലതുപക്ഷ സര്‍ക്കാരാണ്.
മെയ് മൂന്ന് മുതല്‍ നിരന്തര സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ രാഹുല്‍ ഗാന്ധിയെ തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ശ്രമത്തെ അപലപിക്കുന്നു. ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ അതേപ്പറ്റി പ്രതികരിക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയാണ് സമാധനത്തിന്റെ സന്ദേശവുമായെത്തിയ രാഹുല്‍ ഗാന്ധിയെ തടയുകയും അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതും. ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഇനിയും തുടരും അദ്ദേഹം കൂട്ടിചേര്‍ത്തു.
crime
‘ഒന്നല്ല, രണ്ടുപേരെ കൊന്നു’; പുതിയ വെളിപ്പെടുത്തലുമായി മുഹമ്മദലി, രണ്ടാം കൊലപാതകം നടന്നത് കോഴിക്കോട് ബീച്ചില്‍

മലപ്പുറം: പതിനാലാം വയസില്‍ കൂടരഞ്ഞിയില്‍ ഒരാളെ തോട്ടിലേക്ക് തല്ലിയിട്ട് കൊന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെളളയില്‍ കടപ്പുറത്ത് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരാളെ കൊന്നുവെന്നാണ് വെളിപ്പെടുത്തല്‍. മുഹമ്മദലിയുടെ മൊഴിയനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇക്കാലയളവില്‍ ഒരാള്‍ മരിച്ചതായി നടക്കാവ് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മകന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാവാം മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് സഹോദരന്‍ പൗലോസ് പറഞ്ഞു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കേസില്‍ അന്വേഷണം തുടങ്ങി. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.
എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണോ ഇത്തരം മൊഴികളെന്ന സംശയവും പൊലീസിനുണ്ട്. പക്ഷേ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാര്‍ഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു വരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.
ആന്റണി എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാള്‍ മതം മാറി മുഹമ്മദലി എന്നപേര് സ്വീകരിക്കുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ചെറുപ്പത്തില്‍ നാടുവിട്ടുപോയ ആന്റണി പതിനഞ്ചാം വയസ്സിലാണ് തിരിച്ചെത്തിയത്. തൊഴിലാളിയുടെ മരണം നടക്കുമ്പോള്‍ നാട്ടിലുണ്ടായിരുന്നില്ല. മകന്‍ മരിച്ചതിന് പിന്നാലെ മുഹമ്മദലി കടുത്ത മാനസിക പ്രയാസത്തിലാണെന്നും സഹോദരന്‍ പറഞ്ഞു. മകന്‍ മരിച്ചതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മുഹമ്മദലിയും പൊലീസിനോട് പറഞ്ഞിരുന്നു.
kerala
അപകട ഭീതിയിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി കെട്ടിടം
കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടത്തിന് നാലുവര്‍ഷം മുന്‍പ് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരേയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
അപകടാവസ്ഥയിലുളള കെട്ടിടത്തില്‍ ഇപ്പോഴും കിടത്തി ചികിത്സ തുടരുന്നത് ആശങ്കാജനകമാണ്. അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജൂലൈ 21-ന് അറ്റകുറ്റപ്പണി നടത്തുന്ന ഏജന്‍സിക്ക് ബ്ലോക്ക് കൈമാറുമെന്നാണ് വിവരം. എന്നാൽ അറ്റകുറ്റപ്പണി സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല.
ശസ്ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രവർത്തിക്കുന്നത് ബലക്ഷയം റിപ്പോര്‍ട്ട് ചെയ്ത കെട്ടിടത്തിലാണ്.
kerala
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല

തിരുവനന്തപുരം: മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രിപിണറായി വിജയന്‍യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പത്ത് ദിവസം ചികിത്സയ്ക്കായി അമേരിക്കയില്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്തെ ആരോഗ്യ മേഖല വളരെ മികച്ചതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സ നടത്തുന്നതില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ആദ്യമായിട്ടല്ല മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചിികിത്സ നടത്തുന്നത്. 2018 സെപ്റ്റംബറിലായിരുന്നു ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനം. അതിന് പിന്നീട് പല തവണകളായി അമേരിക്കയില്‍ ചികിത്സ ആവശ്യം ചൂണ്ടിക്കാട്ടി യുഎസില്‍ പോയി.
താന്‍ ഭരിക്കുന്ന സംസ്ഥാനത്തെ ആരോഗ്യ മേഖല അത്രയേറെ മികച്ചതാണെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം വിദേശത്ത് പോയി ചികിത്സ നടത്തുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും.
-
local3 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
kerala3 days ago
വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
kerala3 days ago
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന വാദം തള്ളി പൊലീസ്; കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍
-
GULF3 days ago
‘വിസ്മൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം നാളെ
-
kerala3 days ago
കണ്ടുകെട്ടുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്