kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴ; മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമാകും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk13

July 12, 2023

കേരളത്തില്‍ അടുത്ത 3 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. വ്യാഴായ്ച മധ്യ കേരളതേതിലും വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.